0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

സുതാര്യമായ തടവറ 8

Transparent prison Part 8 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kkstories.com ]


q Kzv Sz Nഅന്ന് രാവിലെ മഞ്ഞ് മൂടിയ ആ വലിയ കുന്നിൻ ചെരിവിലൂടെ മാത്യുവിന്റെ കാർ പതുക്കെ ആശുപത്രി ഗേറ്റിന് മുന്നിലെത്തി നിന്നു.

വണ്ടിയിൽ നിന്നിറങ്ങിയ അയാളെ സ്വീകരിച്ചത് ഹൈറേഞ്ചിന്റെ ആ പഴയ തണുപ്പായിരുന്നു.

വർഷങ്ങൾക്ക് മുൻപ് തന്റെ കരിയർ തുടങ്ങിയ സമയത്തെ അതേ തണുപ്പ്, അതേ മഞ്ഞ്.

​ആശുപത്രിയുടെ തുരുമ്പിച്ച ഇരുമ്പ് ഗേറ്റ് കടന്ന് അയാൾ അകത്തേക്ക് നോക്കി.

ചുറ്റും കനത്ത കോടമഞ്ഞ് മൂടിക്കിടക്കുകയാണ്.

സിമന്റ് അടർന്ന ചുവരുകളും, പായൽ പിടിച്ച മേൽക്കൂരയും, ഹോസ്പിറ്റൽ വരാന്തയിലെ ആ പഴയ മങ്ങിയ വെളിച്ചവും...

ഒന്നും മാറിയിട്ടില്ല.

ഒരുപക്ഷേ, ആ ചുവരുകൾക്കുള്ളിലെ മരണത്തിന്റെ ഗന്ധം പോലും പഴയതുപോലെ തന്നെ നിലനിൽക്കുന്നുണ്ടാകാം.

​മാത്യു പതുക്കെ നടന്നു.

ഓരോ ചുവടിലും അയാളുടെ മനസ്സ് പന്ത്രണ്ട് വർഷം പുറകോട്ട് പോയി.

നഗരത്തിലെ ആഡംബര ആശുപത്രികളിലെ തിളങ്ങുന്ന ടൈലുകൾക്കും എസി മുറികൾക്കും ഇടയിൽ അയാൾ മറന്നുപോയ ഒരു ലോകമാണിത്.

ഇവിടെയായിരുന്നു അയാൾ ആദ്യമായി സ്‌റ്റെതസ്കോപ്പ് കഴുത്തിലിട്ടത്.

ഇവിടെയായിരുന്നു തന്റെ അഹങ്കാരത്തിന് മുന്നിൽ ആദ്യമായി ഒരു ജീവൻ പൊലിഞ്ഞത്.

​ആ പഴയ വരാന്തയിലേക്ക് നോക്കി നിന്നപ്പോൾ മാത്യുവിന്റെ ഉള്ളിൽ വല്ലാത്തൊരു നൊസ്റ്റാൾജിയ പടർന്നു.

രാത്രി താൻ ചായ കുടിക്കാൻ നിന്നിരുന്ന ആ ചെറിയ കാന്റീൻ, ഷാജിയേട്ടന്റെ കൂടെ ആരും ഇല്ലാതെ അർദ്ധരാത്രികളിൽ സിഗരറ്റ് വലിച്ചു നിൽക്കാറുള്ള ആ മരച്ചുവട്...

എല്ലാം അവിടെത്തന്നെയുണ്ട്. മാറ്റം വന്നത് തനിക്ക് മാത്രമാണ്.

താൻ വലിയൊരു സർജനായി, വലിയൊരു സമ്പന്നനായി.

പക്ഷേ, ഇന്നും ആ പഴയ ജൂനിയർ സർജന്റെ വിറയൽ തന്റെ ഉള്ളിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.

​മഞ്ഞിന്റെ നേർത്ത പാളികൾക്കിടയിലൂടെ ഹോസ്പിറ്റൽ കെട്ടിടം കാണുമ്പോൾ അത് തന്നെ പരിഹസിക്കുന്നതുപോലെ മാത്യുവിന് തോന്നി.

"നീ എത്ര ദൂരം ഓടിയാലും, നിന്റെ വേരുകൾ ഇവിടെയാണ് മാത്യൂ..."

ആ പഴയ ചുവരുകൾ മന്ത്രിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

​അയാൾ തന്റെ കോട്ടിന്റെ കോളർ പതുക്കെ ഉയർത്തി വെച്ചു.

ഏഴര കഴിഞ്ഞിട്ടും സൂര്യൻ മഞ്ഞിനെ

💬 Comments

View all comments