0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

സർജനായി, വലിയൊരു സമ്പന്നനായി.

പക്ഷേ, ഇന്നും ആ പഴയ ജൂനിയർ സർജന്റെ വിറയൽ തന്റെ ഉള്ളിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.

​മഞ്ഞിന്റെ നേർത്ത പാളികൾക്കിടയിലൂടെ ഹോസ്പിറ്റൽ കെട്ടിടം കാണുമ്പോൾ അത് തന്നെ പരിഹസിക്കുന്നതുപോലെ മാത്യുവിന് തോന്നി.

"നീ എത്ര ദൂരം ഓടിയാലും, നിന്റെ വേരുകൾ ഇവിടെയാണ് മാത്യൂ..."

ആ പഴയ ചുവരുകൾ മന്ത്രിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

​അയാൾ തന്റെ കോട്ടിന്റെ കോളർ പതുക്കെ ഉയർത്തി വെച്ചു.

ഏഴര കഴിഞ്ഞിട്ടും സൂര്യൻ മഞ്ഞിനെ ഭേദിച്ചു വന്നിരുന്നില്ല.

ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും?

തന്റെ പാപങ്ങൾ കുഴിച്ചുമൂടിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ, നതാഷയെക്കുറിച്ചുള്ള ചിന്തകൾ പോലും അയാളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി.

ആ ​ഹോസ്പിറ്റൽ കെട്ടിടം പതുക്കെ ഉണരുന്നേ ഉണ്ടായിരുന്നുള്ളൂ.

വരാന്തയുടെ അറ്റത്ത് ഒരു വൃദ്ധ നിലം തുടക്കുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.

ഇടനാഴികളിലെ ആ പഴയ ഫിനോയിൽ ഗന്ധം മാത്യുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി.

ആ മഞ്ഞിലും മരുന്നിന്റെ ഗന്ധം കലർന്ന കാറ്റ് അയാളെ ഭൂതകാലത്തിലേക്ക് വീണ്ടും പിടിച്ചു തള്ളി.

​അയാൾ അവിടെനിന്നും ആശുപത്രി ഗേറ്റിന് പുറത്തുള്ള ആ ചെറിയ ചായക്കട ലക്ഷ്യമാക്കി നടന്നു.

പന്ത്രണ്ട് വർഷം മുൻപ്, നീണ്ട ഹോസ്പിറ്റൽ മണിക്കൂറുകൾക്ക് ശേഷം തളർന്ന് ഇറങ്ങി വരുമ്പോൾ ഒരു ഗ്ലാസ് കടുപ്പമുള്ള ചായയ്ക്കായി അയാൾ അഭയം പ്രാപിച്ചിരുന്ന അതേ ഇടം.

കടയുടെ തടിപ്പലകകൾക്ക് പഴയതിനേക്കാൾ കറുപ്പ് നിറം ഏറിയിരിക്കുന്നു.

പുകയേറ്റ് കറുത്ത ആ ചുവരുകൾക്ക് പോലും മാത്യുവിനെ തിരിച്ചറിയാൻ കഴിയുന്നതുപോലെ തോന്നി.

​ദൂരെ ആകാശത്ത് മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് സൂര്യപ്രകാശം പതുക്കെ പടരുന്നുണ്ട്.

വെളിച്ചവും മഞ്ഞും ഒരേസമയം ആ

💬 Comments

View all comments