0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മലഞ്ചെരുവിലേക്ക് ഇരച്ചുകയറുന്ന ആ കാഴ്ച അതിമനോഹരമായിരുന്നു.

സാധാരണ നിലയിൽ മാത്യു ആസ്വദിക്കുമായിരുന്ന ഒരു കാലാവസ്ഥ.

പക്ഷേ, അമലയുടെ ഓർമ്മകൾ അയാളുടെ മനസ്സിൽ ഒരു കറുത്ത മേഘം പോലെ തളംകെട്ടി നിന്നു.

​കടയുടെ മുന്നിലെ ആ പഴയ ബെഞ്ചിൽ അയാൾ പതുക്കെ ഇരുന്നു.

​കടക്കാരൻ: "എന്താ എടുക്കണ്ടേ സാറേ? ചായ വേണോ?"

​മാത്യുവിനെ ആ പഴയ ജൂനിയർ ഡോക്ടറായി അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

പണ്ടുള്ള ആൾ അല്ല അവിടെ ഉള്ളത് എന്ന് മാത്യുവിനും മനസ്സിലായി.

മാത്യുവിന്റെ വേഷവും ആ പ്രൗഢിയും ഒരു വലിയ നഗരത്തിൽ നിന്നുള്ള അതിഥിയുടേതാണെന്ന് അയാൾ കരുതിക്കാണും.

​മാത്യു: "ഒരു കടുപ്പമുള്ള ചായ.. പഞ്ചസാര കുറച്ച്."

ചായയ്ക്കായി കാത്തിരിക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ആശുപത്രിയുടെ കാഷ്വാലിറ്റി ഭാഗത്തേക്ക് നീണ്ടു.

പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെ സ്ട്രെച്ചറിൽ കിടത്തി ആദ്യമായി അങ്ങോട്ടേക്ക് ഓടിച്ചു കയറ്റിയ ആ ദൃശ്യം മാത്യുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.

അതൊരു ആക്‌സിഡന്റ് കേസായിരുന്നു.

റോഡരികിൽ ചോര വാർന്നു കിടന്ന ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു.

അന്ന് ആ സർജറി കൃത്യമായി ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഇരുന്നേനെ.

തന്റെ ദേഷ്യവും അശ്രദ്ധയും കൊണ്ട് അവളുടെ ശ്വാസം നിലച്ച ആ നിമിഷം...

​ചൂടുള്ള ചായ ഗ്ലാസ് കയ്യിൽ ഇരിക്കുമ്പോഴും മാത്യുവിന്റെ വിരലുകൾ തണുത്തു മരവിച്ചിരുന്നു.

അയാൾ ആലോചിക്കുകയായിരുന്നു.. ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും? അയാൾ ചായ കുടിക്കാൻ ഇങ്ങോട്ടേക്ക് വരുമായിരിക്കും. പണ്ട് അവർ ഒരുമിച്ചിരുന്നാണ് ഇവിടെ നിന്ന് ചായ കുടിക്കാറുള്ളത്. ആ പഴയ അറ്റൻഡർക്ക് തന്നെ കാണുമ്പോൾ എന്ത് തോന്നും?

മാത്യു ഗ്ലാസിലെ

💬 Comments

View all comments