0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വേണ്ട."

മാത്യു ഒഴിഞ്ഞുമാറി.

"ഇവിടെ അടുത്ത് ഏതെങ്കിലും മുറി കിട്ടുമോ? താമസിക്കാൻ..."

​കടക്കാരൻ ആശുപത്രിക്ക് അപ്പുറത്തെ വളവിലേക്ക് വിരൽ ചൂണ്ടി.

"ദേ സാറേ... ആ വളവ് തിരിഞ്ഞാൽ തന്നെ ഒരു ലോഡ്ജ് ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട്. മോശമില്ലാത്ത സ്ഥലമാ."

​"ഓഹ്... ശരി അപ്പോ."

മാത്യു ഗ്ലാസ് ആ തിണ്ണയിൽ വെച്ചു. പൈസ കൊടുത്തു കടയിൽ നിന്നിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഷാജിയേട്ടന്റെ അസാന്നിധ്യം ഒരു വലിയ ശൂന്യത സൃഷ്ടിച്ചു.

​കാർ സ്റ്റാർട്ട് ചെയ്ത് ആ വളവ് തിരിയുമ്പോഴും മാത്യുവിന്റെ കണ്ണുകൾ കാറിന്റെ മിററിലൂടെ ആ ആശുപത്രിയുടെ ചുറ്റുപാടിൽ ഉടക്കി നിൽക്കുകയായിരുന്നു.

​ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ മാത്യു ചിന്തിച്ചു: ഈ ഒരു പകൽ മുഴുവൻ... ഈ പഴയ മണ്ണിൽ...

അമലയുടെ ആത്മാവ് ചുറ്റിത്തിരിയുന്ന ഈ കുന്നിൻ ചെരിവിൽ താൻ എങ്ങനെ കഴിച്ചുകൂട്ടും?

നതാഷയെക്കുറിച്ചുള്ള ഓർമ്മകൾ പോലും അമലയുടെ ആ നിഗൂഢമായ പുഞ്ചിരിക്ക് മുന്നിൽ മങ്ങിപ്പോകുന്നത് അയാൾ ഭയത്തോടെ തിരിച്ചറിഞ്ഞു.

ചായക്കടക്കാരൻ പറഞ്ഞ ആ പഴയ ലോഡ്ജിന് മുന്നിൽ മാത്യു കാർ നിർത്തി.

മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ആ കെട്ടിടം അൽപ്പം ഭയാനകമായി തോന്നി.

പഴയ സിമന്റ് തേപ്പ് അടർന്നുവീണ ആ ലോഡ്ജിന്റെ റിസപ്ഷനിൽ ചെന്ന് അയാൾ ഒരു മുറി എടുത്തു.

റിസപ്ഷനിസ്റ്റ് നൽകിയ തുരുമ്പിച്ച താക്കോലുമായി അയാൾ രണ്ടാം നിലയിലെ 204-ാം നമ്പർ മുറിയിലേക്ക് നടന്നു.

​മുറി തുറന്ന് അകത്തേക്ക് കയറിയ മാത്യുവിന് അനുഭവപ്പെട്ടത് അടച്ചിട്ട മുറിയുടെ ഗന്ധമല്ല,

മറിച്ച് തന്റെ ഭൂതകാലത്തിന്റെ വല്ലാത്തൊരു മരവിപ്പാണ്.

അയാൾ ജനാലയ്ക്കൽ ചെന്ന് ആ കർട്ടൻ പതുക്കെ വകഞ്ഞുമാറ്റി. ദൂരെ, കോടമഞ്ഞിന് താഴെ ആ പഴയ ഹോസ്പിറ്റൽ ഒരു കൂമ്പാരം പോലെ കിടക്കുന്നത് അയാൾ കണ്ടു.

​"നാളെ വരെ... നാളെ വരെ എനിക്ക് ഇവിടെ പിടിച്ചു നിൽക്കണം." മാത്യു സ്വയം മന്ത്രിച്ചു.

​അയാൾ ബെഡിൽ തളർന്നിരുന്നു.

ഷാജിയേട്ടനെ കാണാൻ കഴിയാത്തത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

ഈ ഒരു പകൽ മുഴുവൻ അമലയുടെ ഓർമ്മകൾ തന്നെ വേട്ടയാടുമോ എന്ന് അയാൾ ഭയപ്പെട്ടു.

അതേസമയം അന്ന് രാവിലെ നതാഷ ഉണരുന്നതിന് വളരെ മുൻപേ സാം ഉണർന്നിരുന്നു.

💬 Comments

View all comments