Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
അപ്പോ നിന്നെ അവൾക്ക് മനസിലായില്ലേ??"
"എങ്ങനെ മനസിലവാനാണ് ?? അത്ര ചെറു പ്രായത്തിൽ എന്നെ കണ്ടതല്ലേ."
"നിനക്ക് എന്ന അവളോട് കാര്യം പറഞ്ഞ പോരെ.. നീ ആരാ ന്ന്?"
"ഞാൻ ആദ്യം അത് ആലോചിച്ചത അന്ന് ഓടി ആ ക്യാബിനിൽ കേറിയത് അതിന് തന്നെ ആയിരുന്നു പക്ഷെ.... പിന്നെ വേണ്ട ന്ന് വച്ചു "
"എന്താടാ "
" ചേട്ടൻ അവളുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ അവിടേക്ക് എന്നെ പോലെ ഒരാൾ... എങ്ങനെ ശരിയാവാൻ ആണ് "
"എന്നാലും നീ അവൾക്ക് വേണ്ടി അല്ലെ നിന്റെ ജീവിതം ഇത്രയും നാൾ കളഞ്ഞത്??'"
"ഹ പോട്ടെ ചേട്ടാ... അവൾ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് ഇവിടെ നിന്ന് കാണാൻ പറ്റുമല്ലോ അത് മതി എനിക്ക് ബാക്കി കാലം ജീവിക്കാൻ "
"എന്നാലും മോനെ... നീ... അവൾ നിന്നെ കാത്ത് ഇരിക്കുക ആണേൽ??"
"ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല ചേട്ടാ.. ഇത്ര കൊല്ലം ആയിട്ട് എന്നെ ഒന്ന് തിരക്കുക കൂടി ചെയ്യാത്ത അവൾ എന്നെ ഓർക്കുന്നു കൂടി കാണില്ല പിന്നല്ലേ"
"എടാ അതിന് ആ കൊച്ചിനെ ഞാനും ആദ്യമായ് ആണ് കാണുന്നെ അന്ന്. അവൾ ഇവിടെ ഒന്നും ഇല്ലായിരുന്നു പുറത്ത് എന്തോ ആയിരുന്നു ഓസ്‌ട്രേലിയയിലോ മറ്റോ.."
ഞാൻ ഒന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു
"അതൊകെ പോട്ടെ ചേട്ടാ നമുക്ക് പോയാലോ"
" ആ പോവാം.. ഇന്ന് ഇനി ഞാൻ ആക്കി കൊള്ളാം നിന്നെ ബസിന് പോവണ്ട"
"Ok ചേട്ടാ "
അങ്ങനെ പുള്ളിയുടെ വണ്ടിയിൽ ഇരുന്ന് പോകുന്ന വഴിയാണ് അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോൾ തിരക്കും മേളവും ഒക്കെ കണ്ടത്
"ഇവിടെ ഇന്ന് കൊടിയേറ്റ് ആണ് കിടിലൻ ഉത്സവമാ " തോമ ചേട്ടൻ പറഞ്ഞു
"ഹ അറിയാം ചേട്ടാ പണ്ട് ഒരുപാട് വന്നു കൂടിയതാ ..അതേ എന്നെ എന്നാൽ ഇവിടെ ഇറക്കാമോ??"
"എന്താടാ??"
"അല്ല പെട്ടെന്ന് ഇതൊക്കെ കണ്ടപ്പോൾ ഒന്ന് കൂടാൻ മോഹം "
"ആ അടിപൊളി ന്ന കൂടിക്കോ ഞാൻ പോവാ വീട്ടിൽ പെണ്ണുമ്പിള്ള കാത്തിരിക്കും "
പുള്ളി എന്നെ
💬 Comments
View all comments