Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
അവിടെ ഇറക്കി വണ്ടി ഓടിച്ചു പോയി.
ഞാൻ ചുറ്റും ഒന്ന് നോക്കി , പഴേ പോലെ ഒന്നും അല്ല നല്ല മാറ്റം വന്നിരിക്കുന്നു അമ്പലത്തിനും ചുറ്റുപാടിനും ഒക്കെ .
ഞാൻ റോഡ് ക്രോസ് ചെയ്ത് അമ്പലപറമ്പിലേക്ക് കയറി .അവിടെ ഒക്കെ കറങ്ങി നടന്നു അവിടെ മുഴുവൻ ആളും ബഹളവും ഒക്കെയാണ് കുറെ നടന്നു അവസാനം കൊടിയേറ്റ് സമയം ആയി ന്ന് അറിഞ്ഞ് എല്ലാവരും കൊടിമര ചുവട്ടിലേക്ക് നീങ്ങിയപോൾ ഞാനും പതിയെ അങ്ങോട്ട് നടന്നു . എല്ലാവരും മുകളികേക്ക് നോക്കി കൈ കൂപ്പി നിൽക്കുന്നു ഞാനും അതേ പോലെ നിന്നു, പണ്ട് അമ്മുന്റെ തറവാട്ടിൽ നിന്ന് എല്ലാരും കൂടെ വരുമ്പോ ആ കൂടെ ഞാനും വന്നിരുന്നു ഇങ്ങനെ അവർ എല്ലാം നില്കുമ്പോ അപ്പുറം മാറി ഞാനും നിന്നിട്ടുണ്ട്..
ഞാൻ കണ്ണുകൾ അടച്ചു നിന്നു . മന്ത്രോച്ചാരണവും മേളവും അകമ്പടിയോടെ അമ്പലത്തിൽ ഉത്സവ കൊടിയേറി , ഞാൻ കണ്ണ് തുറന്നു ആ കൊടിയിൽ നോക്കി ഒന്ന് കൈ കൂപ്പി താഴേക്ക് നോക്കി... ന്റെ ഹൃദയം നിന്നു പോയി.
ഞാൻ നില്കുന്നതിന്റെ അപ്പുറത്തെ സൈഡിൽ ഒരു കസവു സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി ഒരു ദേവി യെ പോലെ നിൽകുന്ന എന്റെ അമ്മു. ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു അവളുടെ കൂടെ ഒരു പെണ്കുട്ടി ഉണ്ട് അവളുമായി എന്തൊക്കെ യോ പറയുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ഒക്കെയാണ് അവൾ. ഞാൻ അതൊകെ നോക്കി അതേ നില്പ് നിന്നു.
"എടാ ആ പീസ് കൊള്ളാല്ലോ??".
"എന്ത് ചരക്കാ മോനെ അത് കൂടെയുള്ള ആ പെണ്ണും കൊള്ളാം"
"നമുക്ക് ഒന്ന് ട്രൈ ചെയ്താലോ??"
"പിന്നെന്താ വാ.."
എന്റെ പുറകിൽ നിന്ന രണ്ടു യുവാക്കളുടെ ശബ്ദമാണ് ഞാൻ കേട്ടത് .. അവന്മാർ അതും പറഞ്ഞു അമ്മുവിന്റെ ഭാഗത്തേക്ക് പോവുന്നത് ഞാൻ കണ്ടു. ഒട്ടും അമാന്തിക്കാതെ ഞാനും അവരുടെ പുറകെ പോയി.
അമ്മുവും ആ പെണ്കുട്ടി യും കൂടെ നടക്കുകയാണ് പുറകെ അവരേ ഫോളോ ചെയ്ത് അവന്മാർ രണ്ടു പേരും പുറകെ ഞാനും .
ആ പെണ്ണ്
💬 Comments
View all comments