0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 223

"മോളെ...മോളെ, എന്ന പറ്റിയെ??"

അവർ ചുറ്റിനും നോക്കി ആയ വഴി എന്നെയും നോക്കി . അവരുടെ മുഖം കണ്ടപ്പോൾ തന്നെ എന്റെ ഓർമകൾ പുറകിലേക്ക് പോയി ഞാൻ മുഖം തിരിച്ചു കളഞ്ഞു

"എന്താ ന്ന് എന്താ പറ്റിയെ... ശ്രീദേവി...??"

അവർ മോളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

"അതമ്മെ ചേച്ചിയുടെ കൈയ്യിൽ കേറി രണ്ടുപേരു പിടിച്ചു "

"ചിറയിൽ തറവാട്ടിലെ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചെന്നോ ആര്? ആർക്കാ അതിന് ധൈര്യം ഉള്ളത് ഇവിടെ??"

"പുറം നാട്ടുകാർ ആരോ ആണെന്ന് തോന്നുന്നു , സാരമില്ല കണക്കിന് കൊടുത്ത വിട്ടത് രണ്ടിന്റേം കൈ ഇനി പൊങ്ങില്ല "

അവിടെ എല്ലാം കണ്ടു നിന്നിരുന്ന ഒരു വല്യപ്പൻ ആണ് ദേവി ചിറ്റയോട് പറഞ്ഞത്

"ആര്?? ആരാ തല്ലിയത്??"  ദേവി ചിറ്റ അത്ഭുതത്തോടെ ചോദിച്ചു

അവർ ആതിര യെ നോക്കി ഞാനും, അവൾ എന്നെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്നു

"ദെ... ആ നിൽകുന്ന ചേട്ടനാ..."  ശ്രീദേവി കേറി പറഞ്ഞു .

അപ്പോഴാണ് ദേവി ചിറ്റ എന്നെ കണ്ടത് തന്നെ . അവർ എന്റെ അടുക്കലേക്ക് നടന്നു

"നന്ദിയുണ്ട് മോനെ... എന്താ മോന്റെ പേര്?? "

അവർ എന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു

"അ... അഖിൽ എന്ന ചേച്ചി "

"ആഹാ എവിടാ വീട്? "

" ഞാൻ .. ഞാൻ നിങ്ങളുടെ ഷോപ്പിലെ പുതിയ സ്റ്റാഫ് ആണ് ഇവിടെ അടുത്ത് ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആണ് "

"ടി നീ എന്താ ഇങ്ങനെ അന്തം വിട്ട് നിൽകുന്നേ ഒരു നന്ദി വാക്ക് എങ്കിലും പറഞ്ഞ് കൂടെ നിനക്ക്?? "

അവർ ആതിരയെ നോക്കി പറഞ്ഞു

അവൾ പക്ഷെ ഇപ്പഴും അതേ പോലെ തന്നെ എന്നെ നോക്കി നിക്കുവാണ്

"താങ്ക്സ് ചേട്ടാ"

ശ്രീദേവി പറഞ്ഞു

ഞാൻ  അവളെ നോക്കി ഒന്ന് ചിരിച്ചു

കൂടി നിന്ന ആളുകൾ ഒക്കെ അവരവരുടെ വഴിക്ക് പോയി തുടങ്ങി , ഞാൻ എന്റെ ബാഗ് കൊടുത്ത ആളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ദേവി ചിറ്റയെ നോക്കി

💬 Comments

View all comments