0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 205

അത് കൊള്ളാല്ലോ.. എന്ന വ നമുക്ക്  മിക്സി യെ പറ്റി പഠിക്കാം "

ഞാൻ പുള്ളിയുടെ പുറകെ പോയി, അങ്ങനെ ഓരോന്ന് ഒക്കെ പഠിച്ചു ഞാൻ അവിടെ മിക്കവരും ആയി കമ്പനി ഒക്കെ ആയി , എല്ലാരും എന്നോട് വീട് എവിടാ ന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഓരോ കാര്യം കള്ളം പറഞ്ഞൊഴിഞ്ഞു.

വൈകിട്ട് 8 മണി വരെ ഷോപ്പ് ഉണ്ട് നിന്ന് നിന്ന് എന്റെ കാൽ ഒരു പരുവം ആയി . ഇടക്ക് ഒരു കസ്റ്റമറെ അറ്റൻഡ് ചെയ്യാൻ ഞാൻ നോക്കി അവർ ഒരു മിക്സി വാങ്ങി ഞാൻ ആദ്യമായ് അങ്ങനെ ഒരു ഡീൽ ക്ലോസ് ചെയ്‌തു.

അപ്പോഴക്കെ ഞാൻ മുകളിൽ നിന്നും അമ്മു ഇറങ്ങി വരുമോ എന്നുള്ള ചിന്ത ആയിരുന്നു , വേറെ ഒന്നിനും അല്ല ഒന്ന് കാണാൻ മാത്രം പക്ഷെ അവൾ വന്നില്ല . സ്റ്റാഫുകൾ ഒക്കെ പോകാൻ തുടങ്ങി ഷോപ്പ് ക്ളോസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ  സെക്യൂരിറ്റി ചേട്ടന്മാർ തുടങ്ങി.

"എടാ നീ പോയില്ലേ??"

ബാഗും ഒക്കെ എടുത്ത് വന്ന തോമാച്ചേട്ടൻ ചോദിച്ചു

"ഞാൻ... ഞാൻ പോവാൻ നിൽകുവായിരുന്നു ചേട്ടാ "

"അല്ല നീ താമസിക്കുന്ന അങ്ങോട്ട് ഇപോ വണ്ടി വല്ലതും കിട്ടുമോ?? "

"ഒന്നും അറിയില്ല ഞാൻ രാവിലെ ഓട്ടോ പിടിച്ച വന്നേ "

" നിനക്ക് സ്‌ഥലം അറിയാമോ??"

" അതറിയാം "

"എന്ന വേഗം പോയി ബാഗ്  എടുത്തോണ്ട് വാ ഞാൻ ആക്കി തരാം നിന്നെ. "

"അയ്യോ ചേട്ടന് അത് ഒരു ബുദ്ധിമുട്ടാവില്ലെ?? "

"ഡെയ് ഡെയ് മര്യാദക്ക് പോയി എടുത്തുകൊണ്ട് വാ നീ.. "

"വേണ്ട ചേട്ട ഞാൻ  ഒന്ന് പോയി നോക്കാം പോയി പഠിക്കുന്നത് നല്ലതല്ലേ  എല്ലാ ദിവസവും ഇങ്ങനെ ചേട്ടന് എന്നെ ആക്കാൻ പറ്റില്ലല്ലോ "

"ഒ എന്ന നിന്റെ ഇഷ്ടം. സൂക്ഷിച്ചു ഒക്കെ പോണേ നാളെ കാണാം."

പുള്ളി അതും പറഞ്ഞു പാർക്കിങ്ങിൽ നിന്നും തന്റെ  ബൈക്ക് എടുക്കാൻ പോയി

ഞാൻ ബാഗ് എടുക്കാൻ വേണ്ടി ഉള്ളിലേക്കും കയറി

............................................................................

രാവിലെ വന്ന

💬 Comments

View all comments