Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
മുതൽ ആകെ വട്ടായി ഇരിക്കുവാ എനിക്ക് ഈ സ്വീകരണവും എല്ലാരുടെയും മുഖത്തുള്ള ഭാവവും ഒക്കെ കണ്ടിട്ട്..
എന്തൊക്കെ ആണോ ആവോ ഇനി ഇവിടെ ഞാൻ ചെയ്യണ്ടത് . മണിക്കൂറുകളോളം ആ ബ്രാഞ്ച് ഹെഡ് നെ യും ഫ്ലോർ മാനേജർ നേയും ഒക്കെ ഇരുത്തി ഓരോന്ന് പറഞ്ഞു കൊടുത്തു വായിലെ വെള്ളം വറ്റി . രാവിലെയും ഒന്നും കഴിച്ചില്ല , ഇവിടെ ആരും എന്നോട് ഉച്ചക്ക് ഫുഡ് കഴിക്കുന്ന കാര്യം ചോദിച്ചതും ഇല്ല , നല്ല വിശപ്പ് ഉണ്ട് , ഞാൻ സമയം നോക്കി ഹോ 8 മണി ആയോ .. ഫോണിൽ ഒരുപാട് മിസ് കോൾ ഉണ്ട് ഓസ്‌ട്രേലിയന്ന് അച്ഛൻ വിളിച്ചിരുന്നു അയ്യോ സൈലന്റ് ൽ വച്ച കൊണ്ട് അറിഞ്ഞത് പോലും ഇല്ല ഹാ ഇനി വീട്ടിൽ ചെന്നിട്ട് വിളിക്കാം .
ഞാൻ പയ്യെ എണീറ്റ് ക്യാബിന് ഉള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . എന്നാലും ആ രാവിലെ ക്യാബിനിലേക്ക് കേറി വന്ന ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ പക്ഷെ എത്ര ആലോചിചിട്ടും ഒരു പിടിയും കിട്ടുന്നുമില്ല. പെട്ടെന്ന് ആരോ പുറത്ത് വന്നത് കണ്ടു
"മേ ഐ കം ഇൻ മാഡം??"
" ആ എസ് കം ഇൻ ."
ജിനു ആയിരുന്നു
" ആ എഡോ താനോ ? .. എന്തായിരുന്നു?? "
" അല്ല മാം 8 മണി വരെ ആണ് ടൈം എല്ലാരും അവിടെ മാഡം ഇറങ്ങാൻ കാത്ത് നില്കുവാ "
"ഒ ഐ സി.. ok ok ഞാൻ ദേ വരുവാ താൻ ഇറങ്ങിക്കോ "
ജിനു വേഗം ഇറങ്ങി പോയി
ഞാൻ വണ്ടി യുടെ കീ യും എടുത്ത് പതിയെ താഴേക്ക് ഇറങ്ങി . നല്ല ക്ഷീണം ഉണ്ട് രാവിലെ എണീറ്റ പിന്നെ ഒന്നും കഴിച്ചില്ലല്ലോ . കണ്ണിൽ ഒക്കെ ഇരുട്ട് കേറുന്നപോലെ ഉണ്ട്
രാവിലെ നിർബന്ധിച്ചു ശങ്കരൻ ചേട്ടനെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് അബദ്ധമായി പോയെന്ന് തോന്നി.
ഞാൻ ഇറങ്ങി താഴേക്ക് വരുമ്പോൾ അകൗണ്ട്സ് സ്റ്റാഫുകൾ ഒഴികെ മിക്കവരും അവിടെ
💬 Comments
View all comments