Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
എന്നെ കാത്ത് നില്പുണ്ട് . രാവിലെ ക്യാമ്പിനിൽ കേറി വന്നവനും അവിടെ നില്പുണ്ട് അവിടെ , അപ്പോഴും എനിക്ക് ആളെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നുണ്ട് പക്ഷെ ആര് എങ്ങനെ ഒരു പിടിയും ഇല്ല.
ഞാൻ എല്ലാരേം ചുമ്മ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി . അവർ പെട്ടെന്നു ഷോപ്പ് ക്ളോസ് ചെയ്തു .
"Ok മാഡം അപ്പോ നാളെ കാണാം ഗുഡ് നൈറ്റ് "
ജിനു അത് പറഞ്ഞു പാർക്കിങ്ങിലേക്ക് ഇറങ്ങി
"ഗുഡ് നൈറ്റ് ജിനു, ഗുഡ് നൈറ്റ് പ്രകാശ് , ഗുഡ് നൈറ്റ് ഓൾ "
ഞാൻ എല്ലാരേം ഒന്ന് വിഷ് ചെയ്ത് കാർ എടുക്കാൻ വേണ്ടി പാർക്കിങ്ങിലേക്ക് നടന്നു .
ആകെ തളർന്നു പോകുന്ന പോലെ ഉണ്ട് എങ്ങനെയോ നടന്നു ഞാൻ കാറിന്റെ അടുത്ത് എത്തി ഉള്ളിലേക്ക് കയറി കാർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് എടുത്ത് ഓടിച്ചു .
............................................................................
ഒരു നോക്ക് എങ്കിലും അവളെ കാണാൻ വേണ്ടിയാണ് തോമസ് ചേട്ടൻ നിർബന്ധിച്ചിട്ടും പോവാതെ അവിടെ തന്നെ നിന്നത്. ബാഗും എടുത്ത് ഞാൻ ഇറങ്ങി വരുമ്പോ കണ്ടു അവൾ സ്റ്റെപ് ഇറങ്ങി വരുന്നത് , രാവിലെ കണ്ടത് പോലെ ആയിരുന്നില്ല അവൾ ആകെ ക്ഷീണിതയായിരുന്നു ന്ന് കണ്ടപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു .. അവൾ എല്ലാരോടും ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ എന്നോടും പറഞ്ഞ പോലെ തോന്നി, എന്നെ ഒന്ന് നോക്കിയോ??? ഹേയ്... എനിക്ക് തോന്നിയത് ആവും.
എന്തായാലും അവളെ കണ്ടല്ലോ സന്തോഷമായി .. അവൾ പാർക്കിങ്ങിലേക്ക് പോയി വണ്ടി ൽ കേറുന്ന ഒന്ന് നോക്കി നിന്നിട്ട് ഞാൻ പതിയെ റോഡിലേക്ക് ഇറങ്ങി നടന്നു ...
ബസ് വല്ലോം കിട്ടുമോ ന്ന് നോക്കണം ഞാൻ റോഡിന്റെ സൈഡ് പറ്റി ബസ് സ്റ്റാൻഡ് നോക്കി പതിയെ നടന്നു ..
അവളോട് ഞാൻ ആരാ ന്ന് പറയണോ വേണ്ടയോ എന്ന ചോദ്യം എന്റെ ഉള്ളിൽ കിടന്നു വിങ്ങി കൊണ്ടിരുന്നു, പറഞ്ഞാൽ അവൾക്ക് അങ്ങനെ ഒരാളെ ഓർമ പോലും ഇല്ലെന്ന് എങ്ങാനും പറഞ്ഞാൽ പിന്നെ ഞാൻ ഇല്ലാതെ ആയത്
💬 Comments
View all comments