Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
അത് നീ ഡ്രസ് മാറാൻ പോവല്ലേ?"
"അതിന്"
" അത് ശരിയാവില്ല"
"എന്ത് ഞാൻ ഡ്രസ് മാറുന്നതോ??"
"അല്ല ഞാൻ ഇവിടെ നില്കുന്നത്"
"അതെന്ത്... എനിക്ക് ഒരു കുഴപ്പവും ഇല്ലാലോ പിന്നെ അച്ചുവേട്ടനു എന്ന ... എന്നാണേലും അച്ചുവേട്ടൻ കാണണ്ടതൊക്കെ തന്നെ അല്ലെ എല്ലാം"
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു
"അമ്മു... വേണ്ട ശരിയാവില്ല.. നീ ഒരു കാര്യം മനസിലാക്ക്... പണ്ട് നിന്നോട് എനിക് ഇഷ്ടം ഉണ്ടായി നിനക്കും ഉണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം പക്‌ഷേ 14 വർഷം ആയിരിക്കുന്നു നമ്മൾ തമ്മിൽ കണ്ടിട്ട് അടുത്ത് ഇടപഴകിയിട്ട്... പെട്ടെന്ന് ഇപോ കേറി അത്ര അടുത്ത് ഇടപഴകൽ ഒരു...ഒരു ഇതാണ്.... കുറച്ചു സമയം വേണം.. നമുക്ക് വേണ്ടെ???"
അവന്റെ ചോദ്യം കേട്ട് അവൾ അന്തം വിട്ട് അവനെ നോക്കി
" നീ നീ ഡ്രസ് മാറി ട്ട് പറ ഞാൻ പുറത്ത് ഉണ്ടാവും "
അവൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഡ്രസ് മാറി ലേഡീസ് സ്യൂട്ട് ഇട്ട് പുറത്തിറങ്ങി
"പോവാം"
"ആ പോവാം "
അവർ രണ്ടും കൂടെ ഇറങ്ങി താഴേക്ക് ചെന്നു . അവിടെ ഉണ്ടായിരുന്നവർ ഒക്കെ അവരെ നോക്കി എങ്കിലും അവൾ ആരെയും മൈൻഡ് ചെയ്തില്ല. അവനു ആരെയും നോക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.
അവളാണ് കാർ എടുത്തത് , അവൻ കൂടെ കയറി . വണ്ടി മുന്നോട്ട് പോയി കുറെ നേരം ആയിട്ടും അവൾ ഒന്നും മിണ്ടാത്തത് അവനെ അത്ഭുതപ്പെടുത്തി.
"അമ്മു??"
"ഉം"
"നീ എന്താ ഒന്നും
💬 Comments
View all comments