0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 526

കഴിച്ചു

"അതേ... പണി ഒക്കെ ഞാൻ എല്ലാം തീർത്തിരുന്നു നമുക്ക് ഒരു സ്‌ഥലം വരെ പോവാം "

അവൾ കൈ കഴുകി വന്നു അവനോട് പറഞ്ഞു

"എങ്ങിട്ട??"

"ഒരു സിനിമയ്ക്ക്"

"ങേ... സത്യം?"

"അതെന്ത ... ഞാൻ പറഞ്ഞ വിശ്വാസം ഇല്ലേ??"

"അയ്യോ... നീ പറഞ്ഞാൽ മാത്രേ ഞാൻ വിശ്വസിക്കൂ .. ഏത് സിനിമക്ക് ആണ് ഞാൻ അവസാനം ആയി സിനിമ കണ്ടത് പോലും ഓർമയില്ല. സ്കൂളിൽ എന്തോ സിനിമ ഇട്ടത് മാത്രം ഓർക്കുന്നുണ്ട്"

"അതൊന്നും സാരം ഇല്ല നമുക്ക് റിലീസ് ആകുന്ന എല്ലാ പടവും പോയി കാണാം ഇനി "

"പിന്നെ പോടി അവിടുന്ന്"

അവൾ ചിരിച്ചു കാണിച്ചു . ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി അവർ സിനിമക്കും കേറി  പടവും കണ്ടിട്ട് രാത്രി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.

വാതുക്കൽ തന്നെ ശ്രീദേവി അവരെ കാത്ത് നില്പുണ്ടായിരുന്നു. അവരുടെ വണ്ടി കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി വന്നു

"ചേച്ചി എന്ന താമസിച്ചത്?? ഞാൻ വിളിച്ചിട്ട് ഫോണും എടുത്തില്ലലോ??"

അവൾ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ശ്രീദേവി തുടങ്ങി.

"ഞങ്ങൾ തിയേറ്ററിൽ ആയിരുന്നു അത എടുക്കാഞ്ഞത് "

"സിനിമ കാണാൻ പോയോ??? കണ്ടോ എന്നെ കൊണ്ടുപോയില്ലലോ??"

"പിന്നെ നിന്നെ ഞാൻ ഇപോ തന്നെ കൊണ്ടുപോവാം... പോയിരുന്നു പഠിക്കടി പെണ്ണേ"

"ഹും... "

അവൾ ചവുട്ടി തുള്ളി അകത്തേക്ക് കയറി പോയി

"എന്തിനാ അമ്മു അതിനെ വെറുതെ  ഇങ്ങനെ ചൂടാക്കുന്നെ??"

കാറിൽ നിന്നും അവർ വാങ്ങിയ ഓരോ സാധനങ്ങൾ എടുത്തു കൊണ്ട് അവൻ ചോദിച്ചു

"ഹേയ്... ചുമ്മ

💬 Comments

View all comments