Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
എങ്ങും പോവില്ല"
"പോകും ... ഞാൻ ഇപോ ഇറങ്ങികൊള്ളാം തമ്പുരാട്ടി.. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത് നിന്ന് ഉണ്ടായിട്ടുണ്ടെൽ എന്നോട് ക്ഷമിക്കുക. "
അർജുൻ അവരെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട് മുകളിലേക്ക് കയറി പോയി..
അവരെ എല്ലാം ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവളും പുറകെ കയറി.
"അച്ചുവേട്ട.... എവിടാ പോവുന്നെ..."
കയറി അകത്ത് എത്തിയപ്പോ തന്നെ അവൾ അവന്റെ നേരെ ചെന്നു..
" അമ്മു... നീ വികാരം കൊള്ളല്ലേ... അവരുടെ ഭാഗത് നിന്ന് നീ ഒന്ന് ചിന്തിച്ചു നോക്ക് അവരുടെ മോൾക്ക് ഒരു ചീത്ത പേര് ഉണ്ടാവാൻ ഞാൻ ഒരു കാരണം ആയാൽ ഇനി ആ ശാപം കൂടെ വാങ്ങാൻ എനിക്ക് ജീവിതം ബാക്കി ഇല്ല" .
"അപ്പോ .... അപ്പോ... എന്നെ ഒറ്റക്ക് ആക്കി ഏട്ടൻ പോവോ...?"
അവൾ വിതുമ്പി
"മോളെ...ഞാൻ നിന്നോട് എന്താ ഇപോ പറയുക... അച്ഛൻ വരുന്ന വരെ എങ്കിലും??"
" അച്ചനെ ഞാൻ ഉടനെ വിളിക്കുന്നുണ്ട് ഉടനെ വരാൻ"
"ആം... നീ വിളിക്ക്. "
"ന്നലും ഏട്ടൻ എങ്ങിട്ട പോവാൻ പോണേ??"
" അത്... അച്ചായന്റെ വീട്ടിൽ ഇപ്പൊഴും വേക്കന്റ് ആണേൽ അങ്ങോട്ട് പോവണം ഇല്ലേൽ വേറെ നോക്കണം"
"വേണ്ട.."
"അതെന്ത??"
"ഏട്ടൻ ഇവിടെ നിക്ക് "
അവൾ അവനെ അവിടെ നിർത്തിയിട്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി ആരെയോ വിളിച്ഛ് സംസാരിക്കുന്ന കണ്ടു. കുറെ കഴിഞ്ഞപോൾ അവൾ തിരികെ കേറി വന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ട് .
"എന്താ അമ്മു നീ ആരെയ വിളിച്ചത്?"
"ഏട്ടൻ വേഗം കുളിച്ചു റെഡി ആവു "
അവൾ അതും പറഞ്ഞു അവന്റെ ഡ്രസ് ഒക്കെ എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി.
അവൻ കുളിക്കാൻ കയറി ഇറങ്ങി വന്നപ്പോൾ അമ്മു അവളുടെ ഡ്രസ് ഉൾപ്പടെ പാക് ചെയ്ത് വച്ചിരിക്കുന്നത് കണ്ടു
"എന്താ അമ്മു ഇത്?"
ഒന്നും മനസിലാവത്തെ അവൻ ചോദിച്ചു
"എന്താ??"
"അല്ല എന്തിനാ നിന്റെ ഡ്രസ് ഒക്കെ??"
"അതിന് എന്താ? നമ്മൾ പോവല്ലേ"
"നമ്മളോ??"
💬 Comments
View all comments