Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഒഴിഞ്ഞ ഒരു നിമിഷം ഉണ്ടായിട്ടില്ല. അപ്പോൾ കുറച്ച് മണിക്കൂറുകൾ കൂടി ഉള്ള തല വേദനക്ക് ശേഷം കൂട്ടുകാരുടെ കൂടെ തകർക്കാൻ ഉള്ള സമയം ആണ് അല്ലെ?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"എന്താ ഇത് ആദിത്യ." പ്രിയ ശാസിച്ച് കൊണ്ട് പറഞ്ഞു."നിനക്ക് ഇന്ന് പകുതി ദിവസം ജോലി ചെയ്താൽ പോരെ. നിന്റെ പഴയ ജോലിയിൽ ആയിരുന്നെങ്കിൽ നീ ഇന്നും ആറ് മണിവരെ ജോലി ചെയ്യേണ്ടി വന്നേനെ. വെറുതെ ഞങ്ങളെ വെറുപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല." പ്രിയ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
അത് കണ്ട് ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരി തമ്പുരാട്ടി."
അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി തല കുനിച്ച് മുഖം കൈയ് കൊണ്ട് മറച്ച് ഇരിക്കുന്നത് കണ്ടപ്പോൾ പ്രിയ പെട്ടെന്ന് പറഞ്ഞു. "ശെരി എന്നാൽ ആളുകളെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിക്കാം." ആദിത്യൻ പ്രിയയെ വിളിച്ചത് കേട്ട് അപ്പോൾ ലക്ഷ്മി വായ പൊത്തി ചിരിക്കാതെ ഇരിക്കാൻ ശ്രേമിക്കുക ആയിരുന്നു. "നിങ്ങൾ മൂന്ന് പേർക്കും വെവ്വേറെ മീഡിയ റിലേഷൻ ആളുകൾ വേണം എന്ന ആശയം ഞങ്ങൾ തൽക്കാലത്തേക്ക് വേണ്ട എന്ന് വയ്ക്കുക ആണ്. നിങ്ങൾക്ക് മൂന്ന് പേർക്കും കൂടി ഒരു മീഡിയ റിലേഷനുള്ള ആൾ ആണെങ്കിൽ പത്രക്കാരോട് വിവരങ്ങൾ കൈമാറുമ്പോൾ പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കില്ല."
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "ശെരി."
"നമുക്ക് ഇപ്പോൾ ആവശ്യം ഉള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കാൻ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അവർ മറ്റന്നാൾ ഇന്റർവ്യൂവിന് വേണ്ടി നമ്മളെ കാണാൻ വരും. ഞാനും ലക്ഷ്മിയും ആയിരിക്കും ഇന്റർവ്യൂ എടുക്കുന്നത്
💬 Comments
View all comments