Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
അത് കൊണ്ട് തന്നെ ഞങ്ങൾ ആ സമയം കുറച്ച് തിരക്കിൽ ആയിരിക്കും. എന്തായാലും നീ ആ സമയം വേറെ കാര്യങ്ങളുടെ പുറകെ തിരക്കിൽ ആയിരിക്കും. ഓരോ ഇന്റർവ്യൂവിന്റെ ഇടക്കും നീ അവിടേക്ക് കയറി വരണം." പ്രിയ ഗൗരവത്തോടെ പറഞ്ഞു.
"ഞാൻ എന്തിനാണ് ഇന്റർവ്യൂവിന്റെ ഇടക്ക് കയറി വരുന്നത്?." ആദിത്യൻ പ്രിയ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ ചോദിച്ചു.
"അവർ നിന്നെ കാണുമ്പോൾ എങ്ങനെ ആണ് പ്രീതികരിക്കുന്നത് എന്ന് അറിയാൻ വേണ്ടി." പ്രിയ അവൾ പറഞ്ഞതിൽ ഉള്ള ഉദ്ദേശം ആദിത്യന് വിവരിച്ച് കൊടുത്തു. "നീ അകത്ത് കയറി അവരോട് പെട്ടെന്ന് രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ച് മറുപടി കേട്ടതിന് ശേഷം പുറത്തേക്ക് ഇറങ്ങി പോകണം. അവർ പെട്ടെന്ന് ഒരു പ്രേതിസന്ധി വന്നാൽ എങ്ങനെ നേരിടും എന്ന് മനസ്സിലാക്കാൻ ഞങ്ങളെ അത് സഹായിക്കും. എന്തെങ്കിലും ഒരു പ്രേശ്നത്തെ അഭിമുകീകരിക്കേണ്ടി വന്നാൽ അവർ അതിനെ എങ്ങനെ തരണം ചെയ്യും എന്ന് അതിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും."
"അത് കൊള്ളാലോ." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് അത് ഇഷ്ട്ടമായി."
"അത് മനു വർമ്മയുടെ ഒരു ശീലം ആയിരുന്നു." ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അദ്ദേഹം എന്റെ ഇന്റർവ്യൂ സമയത്ത് എന്നെ ശെരിക്കും വെള്ളം കുടിപ്പിച്ചു." ലക്ഷ്മി പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ആദിത്യനോട് പറഞ്ഞു.
"അപ്പോൾ പ്രിയയോ?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
"ഞാനോ?." പ്രിയ തല കുടഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ അദ്ദേഹം ചോദിച്ചതിന് എല്ലാം ഉത്തരം പറഞ്ഞു. അത് കഴിഞ്ഞ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഒരു മണ്ടത്തരത്തെ
💬 Comments
View all comments