Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കുറിച്ച് ഞാൻ ചോദ്യം ചെയ്തു. അദ്ദേഹം അപ്പോൾ തന്നെ എന്നെ നിയമിച്ചു."
"അടിപൊളി." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരി ഇന്റർവ്യൂവിന്റെ കാര്യങ്ങൾ എല്ലാം ഞാൻ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു. LA യിൽ എത്തിയാൽ അവിടെ ഉള്ള കാര്യങ്ങൾ എങ്ങനെ ചെയ്യണം എന്നോ ആളുകളോട് എങ്ങനെ പെരുമാറണം എന്നോ എനിക്ക് തീരെ അറിയില്ല. നിങ്ങൾക്ക് ഇന്റർവ്യൂവിൽ ഇഷ്ട്ടപ്പെടുന്ന ആളുകളെ തിരഞ്ഞെടുക്കാം. ഞാൻ കൂടുതൽ പ്രേശ്നങ്ങളിൽ ഒന്നും ചെന്ന് ചാടാതെ നിങ്ങൾ ശ്രെദ്ധിച്ചോളണം മനസ്സിലായോ?."
ആദിത്യൻ പറഞ്ഞത് കേട്ട് ലക്ഷ്മി തല ആട്ടി കൊണ്ട് സമ്മതിച്ചു.
"ഡബിൾ ഓക്കേ." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ഇന്നത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞ് തീർന്നു എന്ന് മനസ്സിലായപ്പോൾ ആദിത്യൻ ചോദിച്ചു. "വേറെ എന്തെങ്കിലും ഉണ്ടോ?. അതോ നമുക്ക് ഇപ്പോൾ പോയി ഭക്ഷണം കഴിച്ചാലോ?."
ഇത് കേട്ട് പ്രിയയും ലക്ഷ്മിയും തല ആട്ടി. അവർ മൂന്ന് പേരും ഭക്ഷണം കഴിക്കാൻ താഴേക്ക് പോയി. രാവിലത്തെ ഭക്ഷണം വളരെ പെട്ടെന്ന് തന്നെ അവർ കഴിച്ച് തീർത്തു. ഇന്നത്തെ ഭക്ഷണത്തിന് ഇടയിൽ സന്തോഷകരമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ നയനും അരവിന്ദും കുറച്ച് വൈകി ആണ് ഭക്ഷണം കഴിക്കാൻ വന്നത്. ആദിയയും ആദിരയും രാത്രിൽ അവർ ഉണ്ടാക്കിയ രതി ശബ്ദങ്ങളെ കുറിച്ച് പറഞ്ഞ് അവരെ കളിയാക്കി കൊണ്ട് ഇരുന്നു. പ്രധാന വീട്ടിലെ സ്യൂട്ട് മുറികൾ എല്ലാം സൗണ്ട് പ്രൂഫ് ആണെന്ന് ആദിത്യന് അറിയാമായിരുന്നു പക്ഷെ ഇതൊന്നും അറിയാതെ നയനും അരവിന്ദും ചമ്മുന്നത് കണ്ടപ്പോൾ ആദിത്യൻ പൊട്ടിച്ചിരിച്ച് പോയി.
ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ അവരുടെ പത്രക്കാരോട്
💬 Comments
View all comments