Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
എങ്ങനെ സംസാരിക്കണം എന്നിതിനെ കുറിച്ചുള്ള ബ്രീഫിങ് തുടങ്ങി. അരവിന്ദും നയനും നന്ദിനിയും ജോളിയും അവിടെ നിന്ന് ദ്വീപ് ചുറ്റി കാണാൻ പുറത്തേക്ക് പോയി. പത്രക്കാരോട് ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോൾ എന്തൊക്കെ ആണ് അവരിൽ നിന്ന് മറച്ച് വയ്ക്കേണ്ടത് എന്ന് ബ്രീഫിംഗിൽ അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏത് തരത്തിൽ ഉള്ള പത്രക്കാർ ആയാലും നമ്മൾ പറയുന്ന കാര്യങ്ങൾ സത്യത്തോട് അടുത്ത് നിൽക്കണം എന്നാൽ അത് നമ്മൾക്ക് എതിരെ തിരിച്ച് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സത്യങ്ങൾ ആവരുത് എന്ന് ഉദാഹരണ സമേതം ആദിത്യനും പെങ്ങമ്മാർക്കും അവർ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.
അതിന് ശേഷം ആദിത്യൻ ഡോക്ടർ കാതറീനയെ കാണാൻ പോയി. ഡോക്ടർ കാതറീന അവന്റെ മുഴുവൻ ശരീരവും പരിശോധിച്ചു. അവന്റെ കുറച്ച് രക്തസാമ്പിളുകൾ എടുത്ത് ടെസ്റ്റുബുകളിൽ ആക്കി മാറ്റി വച്ചു. അവന്റെ ശരീരത്തിൽ ഇത്ര പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്താൻ പറ്റിയതിൽ അവനെ അഭിനന്ദിച്ചു.
"ആദിത്യ ദ്വീപിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപ് ഒരു ഇൻജെക്ഷൻ കൂടി എടുക്കാനുണ്ട്." ഡോക്ടർ കാതറീന ഗൗരവത്തോടെ പറഞ്ഞു.
"എന്തിന് വേണ്ടി ഉള്ള ഇൻജെക്ഷൻ ആണ് ഡോക്ടർ?." ആദിത്യൻ കാതറീനയെ നോക്കി കൊണ്ട് ചോദിച്ചു.
"മനു വർമ്മക്ക് ക്യാൻസറായി കിടന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം നമ്മളുടെ ലാബിൽ ഉണ്ടാക്കിയ ശരീരത്തിൽ മുറിവുകൾ സംഭവിക്കുമ്പോൾ പെട്ടെന്ന് ശെരിയാവാൻ മിലിറ്ററിക്ക് വേണ്ടി തയ്യാറാക്കിയ മരുന്നിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ആ മരുന്നിനെ വളരെ കൂടുതൽ ഫലപ്രദം ആക്കാൻ ഞങ്ങൾക്ക് സാധിച്ചു പക്ഷെ അത് കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല." ഡോക്ടർ
💬 Comments
View all comments