Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കാതറീന വിഷമത്തോടെ പറഞ്ഞു.
"അപ്പോൾ ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് കുത്തിവച്ച്ത ഈ മരുന്ന് തന്നെ അല്ലെ?." ആദിത്യൻ തന്റെ സംശയം ചോദിച്ചു.
"അല്ല ഈ മരുന്ന് മനു വർമ്മയുടെ DNA ക്ക് മാത്രം ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കിയത് ആണ്. ശരീരത്തിന്റെ കോശങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഈ മരുന്നിലെ എൻസൈമുകൾ അത് നിമിഷങ്ങൾക്കുള്ളിൽ ശെരിയാക്കുകയോ അല്ലെങ്കിൽ ആ കോശങ്ങളെ നശിപ്പിച്ച് പുതിയ കോശം അവിടെ ഉണ്ടാക്കുകയോ ചെയ്യും. മനു വമ്മയുടെ മരണത്തിന് ശേഷം എന്റെ മുഴുവൻ സമയവും ഞാൻ ഈ മരുന്ന് തയ്യാറാക്കാൻ വേണ്ടി ആണ് ചെലവാക്കിയത്. അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് എനിക്ക് ഇത് കണ്ട് പിടിക്കാൻ പറ്റിയിരുന്നു എങ്കിൽ ഒരു പക്ഷെ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു." ഡോക്ടർ കാതറീന സങ്കടത്തോടെ പറഞ്ഞു.
"അപ്പോൾ മനു വർമ്മയുടെ DNA ക്ക് മാത്രം ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കിയ മരുന്ന് എനിക്ക് എങ്ങനെ ഫലിക്കും. മാത്രമല്ല ഇത് കുത്തിവച്ചതിന് ശേഷവും അദ്ദേഹത്തെ രക്ഷിക്കാൻ പറ്റിയില്ല എന്നല്ലേ പറഞ്ഞത്?." ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.
"താങ്കളുടെയും പെങ്ങമ്മാരുടെയും DNA 99.97 % മനു വർമ്മയുടെ DNA യുമായി സാമ്യം ഉണ്ട്. അത് കൊണ്ട് തന്നെ ഈ മരുന്ന് നിങ്ങളിലും ഫലപ്രദമായി തന്നെ പ്രവർത്തിക്കും. മാത്രമല്ല മനു വർമ്മക്ക് വന്ന ക്യാൻസർ ജനറ്റിക്കായി നിങ്ങൾക്കും വരാൻ ഉള്ള സാധ്യത ഉണ്ട്. പിന്നെ ഇപ്പോൾ ഞാൻ എടുക്കണം എന്ന് പറഞ്ഞ ഇൻജെക്ഷൻ അന്ന് മനു വർമ്മക്ക് കൊടുത്തതിനെക്കാൾ ആയിരം മടങ്ങ് ശക്തി ഉള്ളത് ആണ്." ഡോക്ടർ കാതറീന ആത്മവിശ്വാസത്തോടെ പറഞ്ഞു.
"ഞാൻ ഈ
💬 Comments
View all comments