0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

പറഞ്ഞ് കൊണ്ട് കാതറീന സൂചികൊണ്ട് അവിടെ പെട്ടെന്ന് കുത്തി.

സൂചി കൊണ്ട് കുത്ത് കൊണ്ടതും ആദിത്യൻ ഒന്ന് മുരണ്ടു. അവന് ആ സൂചി കുത്തിയിറങ്ങിയ വേതന ശെരിക്കും അറിയാൻ കഴിഞ്ഞു. ആ സൂചി അവിടെ മണിക്കൂറികളോളം ഇരിക്കുന്നതായി അവന് തോന്നി അവൻ വല്ലാതെ അസ്വസ്ഥൻ ആയി. ആ സൂചി പുറത്തേക്ക് എടുത്തതും അവൻ വയർ ഉള്ളിലേക്ക് വലിച്ച് പിടിച്ച് വലത് കൈയ് കൊണ്ട് സൂചി കുത്തിയ ഇടത്ത് അവൻ അമർത്തി തിരുമ്മി.

"കഴിഞ്ഞില്ലേ ഡോക്ടർ ഇനി എനിക്ക് പാന്റ് ഇടാലോ?." ആദിത്യൻ വേദന കടിച്ച് പിടിച്ച് കൊണ്ട് ചോദിച്ചു.

ഡോക്ടർ കാതറീന കോച്ച് ആദിത്യൻ ഇളകുന്നത് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "കഴിഞ്ഞു പാന്റ് ഇട്ടോളൂ?."

"വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ?." ആദിത്യൻ ചോദിച്ചു.

"ഇല്ല താങ്കൾ തിരിച്ച് വന്നതിന് ശേഷം എനിക്ക് താങ്കളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്." ഡോക്ടർ കാതറീന വീണ്ടും ഗൗരവ ഭാവത്തിൽ എത്തി കൊണ്ട് പറഞ്ഞു.

"അധികം സമയം വേണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ സംസാരിക്കാം." ആദിത്യൻ ഡോക്ടറുടെ മുഖ ഭാവം കണ്ടപ്പോൾ എന്തോ അത്യാവശ്യ കാര്യമാണ് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞു.

"വേണ്ട ആദിത്യ ഇപ്പോൾ എന്തായാലും വേണ്ട. എനിക്ക് സമയം എടുത്ത് സ്വസ്ഥമായി വളരെ ഗൗരവം ഉള്ള കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. LA യിൽ പോയി തിരിച്ച് വന്നതിന് ശേഷം നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം." ഡോക്ടർ കാതറീന അപ്പോൾ സംസാരിക്കാൻ താല്പര്യം ഇല്ലാതെ ആദിത്യനെ ഒഴിവാക്കി കൊണ്ട് പറഞ്ഞു.

"ശെരി എന്നാൽ തിരിച്ച് വന്നതിന് ശേഷം കാണാം."

💬 Comments

View all comments