Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഒരു അഞ്ച് വയസ്സുള്ള കുട്ടി ആണെന്ന പോലെ ഉള്ള അവരുടെ സംസാരം ആദിത്യന് കുറച്ച് കഴിഞ്ഞപ്പോൾ മടുക്കാൻ തുടങ്ങി.
ചൈത്രയെ ചൊറിയാൻ വേണ്ടി അവർ പറഞ്ഞ ഓരോ കാര്യങ്ങളും ആദിത്യൻ അവരെ കൊണ്ട് കുറഞ്ഞ് ആറ് പ്രാവശ്യം എങ്കിലും വീണ്ടും വീണ്ടും പറയിച്ചു. അവൻ മൂന്ന് സന്ദർഭങ്ങളിൽ അവരെ കൊണ്ട് ഇങ്ങനെ പറയിച്ച് കഴിഞ്ഞപ്പോൾ പ്രിയ അവിടേക്ക് വന്ന് ആദിത്യന്റെ അടുത്ത മീറ്റിംഗിന് ഉള്ള സമയമായി എന്ന് അറിയിച്ചു.
ഇത് കേട്ട് ചൈത്ര ചവുട്ടി തുള്ളി ദേഷ്യം പ്രകടിപ്പിച്ച് കൊണ്ട് അവിടെ നിന്ന് നടന്ന് പോയി. അവരുടെ ഇപ്പോഴത്തെ നടത്തം കണ്ടാൽ അവർക്ക് കുറച്ച് കൂടി പ്രാന്ത് കൂടിയത് പോലെ തോന്നും. അവരുടെ മുഖ ഭാവത്തിൽ നിന്ന് അത് ശെരിക്ക് തിരിച്ചറിയാൻ പറ്റില്ല എന്ന് ആദിത്യ മനസ്സിൽ ആലോജിച്ചു.
"നല്ല തന്ത്രം." ചൈത്ര അവിടെ നിന്ന് പോയപ്പോൾ പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"എന്ത്?. എനിക്ക് മനസ്സിലായില്ല ചൈത്ര അത് ഒന്ന് കൂടി വിശദീകരിച്ച് പറയാമോ?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഞാൻ ചിരിക്കുന്നത് നിങ്ങൾ കേൾക്കാതെ ഇരിക്കാൻ വേണ്ടി എനിക്ക് ഒന്ന് രണ്ട് പ്രാവശ്യം ബാത്റൂമിലേക്ക് ഓടി പോകേണ്ടി വന്നു. അതിൽ ഇടക്ക് ഒരു നിമിഷം അവർക്ക് വല്ല ഹൃദയ സ്തംഭനവും വന്ന് പോകുമോ എന്ന് വരെ ഞാൻ പേടിച്ചും പോയി." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"അടുത്ത പ്രാവശ്യം ഞാൻ അതിന് വേണ്ടി ഒന്ന് കൂടി കടിഞ്ഞ് പരിശ്രെമിക്കാം." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരി ഇനി അടുത്തത് എന്താണ് ചെയ്ത് തീർക്കാൻ ഉള്ളത്?."
💬 Comments
View all comments