Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ലക്ഷ്മി ലിസ്റ്റ് തുറന്ന് നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി. "ഇതിന് അധികം സമയം എടുക്കില്ല. ഞങ്ങൾ കുറച്ച് പേരെ കൂടി ലിസ്റ്റിലേക്ക് ചേർത്തിട്ടുണ്ട്." ലക്ഷ്മി ആദിത്യന്റെ മുഖത്തേക്ക് അനുവാദത്തിന് വേണ്ടി നോക്കി.
ലക്ഷ്മി നോക്കുന്നത് കണ്ടപ്പോൾ ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു. "ശെരി പറഞ്ഞോ."
"ആദ്യത്തേത് ചാർളീസ് തെറോൺ ആണ്." ലക്ഷ്മി പറഞ്ഞു. "അവർ എന്തായാലും ലിസ്റ്റിൽ വരേണ്ടത് ആയിരുന്നു. അവർ താങ്കളിൽ നേരത്തെ ഒരു താല്പര്യം പ്രകടിപ്പിച്ചിരുന്നല്ലോ?."
പ്രിയ കണ്ണുരുട്ടി ലക്ഷ്മിയെ നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ ഇപ്പോഴും പറയുന്നു അവൾക്ക് വളരെ പ്രായം കൂടുതൽ ആണ്."
"എന്തായാലും ചാർളി ഒരു നല്ല പെണ്ണ് ആണ് പിന്നെ അവർക്ക് എന്നെ പരിചയവും ഉണ്ട്. അവരെ ലിസ്റ്റിലേക്ക് ചേർത്തോളൂ." ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
ആദിത്യന് ഒരു ഫോട്ടോ കൈയ്‌മാറി കൊണ്ട് ലക്ഷ്മി പറഞ്ഞു. "അടുത്തത് അഡിസൺ ടിംലിൻ എന്ന് പേരുള്ള ഒരു നടി ആണ്."
"കാലിഫോർണിക്കേഷൻ എന്ന സിനിമയിൽ മിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അല്ലെ?." ആദിത്യൻ ചോദിച്ചു. അത് കഴിഞ്ഞ് അവൻ ഒന്ന് മുരണ്ട്‍ കൊണ്ട് ചോദിച്ചു. "ഞാൻ പറഞ്ഞത് ശെരിയാണോ അതോ ആ കഥാപാത്രത്തിന്റെ പേര് സാഷ എന്ന് ആയിരുന്നോ?."
"അതെ അത് തന്നെ ആണ് ആള്." പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. "ഞങ്ങൾക്ക് തോനുന്നത് അവൾ ഇപ്പോൾ ഒറ്റക്കാണ് എന്നാണ്. നിന്റെ അഭിപ്രായം എന്താണ്?. നിനക്ക് അവളുടെ കൂടെ ഒരു ഡേറ്റിന് പോകാൻ താല്പര്യം ഉണ്ടോ?."
"ഇല്ല എനിക്ക് അവളുടെ കൂടെ ഡേറ്റിംഗിന് പോകാൻ ഒരു താല്പര്യം ഇല്ല പക്ഷെ അവൾ
💬 Comments
View all comments