Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കൂടെ ഉണ്ടെങ്കിൽ സംസാരിച്ച് ഇരിക്കാൻ രസമായിരിക്കും." ആദിത്യൻ മറുപടി പറഞ്ഞു.
"അപ്പോൾ അവളെയും താല്പര്യം ഉണ്ട്." ലക്ഷ്മി പേപ്പറിൽ അത് കുറിച്ച് വച്ചു. "ശെരി അടുത്തത് എരി ഗ്രേയ്‌നോർ ആണ് അവളും ഒരു നടി ആണ്."
"എനിക്ക് അവളെ അറിയാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അതിന് ശേഷം ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "അവളും കുഴപ്പമില്ല."
"ശെരി." ലക്ഷ്മി അവനെ കുസൃതി ചിരിയോടെ നോക്കി കൊണ്ട് പറഞ്ഞു.
"നിങ്ങൾ എന്താ എന്നെ അങ്ങനെ നോക്കുന്നത്?." ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു.
"ഒന്നുമില്ല. വെറുതെ . . . . കഴിഞ്ഞ പ്രാവശ്യം നമ്മൾ സംസാരിച്ചതിനെക്കാളും താങ്കൾ ഇപ്പോൾ വളരെ . . . . സമാധാനപരമായി ആണ് സംസാരിക്കുന്നത്." ലക്ഷ്മി വളരെ ശ്രേദ്ധയോടെ പറഞ്ഞു.
"ഓഹ് അത് എളുപ്പമാണ്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല. അത് കൊണ്ട് തന്നെ എനിക്ക് ഇതിനെ കുറിച്ച് ഇപ്പോൾ ഒരു പേടിയും ഇല്ല."
പ്രിയ ഒരു പുരികം ഉയർത്തി കൊണ്ട് തറപ്പിച്ച് പറഞ്ഞു. "അത് നമുക്ക് കാണാം ആദിത്യ."
"ശെരി. എനി വേറെ ആരാ ഉള്ളത്?." ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു.
"അടുത്തത് എലിസബത്ത് ഓൾസെൻ." ലക്ഷ്മി പറഞ്ഞു.
"അവൾ ആ പ്രേശ്നക്കാരികളായ ഇരട്ടകളിൽ ഒരാൾ അല്ലെ?." ആദിത്യൻ അസ്വസ്ഥതയോടെ ചോദിച്ചു.
"അല്ല അവരുടെ ഇളയ പെങ്ങൾ. അവൾ ഇപ്പോൾ ഉയർന്ന് വരുന്ന ഒരു താരം ആണ്. അവൾ അവളുടെ പെങ്ങമ്മാരെ പോലെ അല്ല. അവൾ ഈ അടുത്ത് സൺ ഡാൻസിൽ ഓളം ഉണ്ടാക്കിയിരുന്നു." ലക്ഷ്മി
💬 Comments
View all comments