Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഉള്ളത് പോലെ സന്തോഷിച്ച് ജീവിക്കാം. തമ്മിൽ സഹകരിച്ച് ജീവിക്കുന്ന കൂട്ടുകാരെ പോലെ."
"നീ പറഞ്ഞ് വരുന്നത് വെറുതെ കാമം തീർക്കാൻ തമ്മിൽ ബന്ധപ്പെടുന്ന കൂട്ടുകാരെ പോലെ എന്നാണോ?." ആദിത്യൻ അലോസരത്തോടെ ചോദിച്ചു.
"ഒരു രീതിയിൽ പറഞ്ഞാൽ അതെ." പ്രിയ തല ആട്ടി കൊണ്ട് സമ്മതിച്ചു. "നമ്മൾ ഇപ്പോൾ ചെയ്ത് കൊണ്ട് ഇരിക്കുന്നത് തുടർന്ന് കൊണ്ട് പോകുന്നു പക്ഷെ നമ്മൾ തമ്മിൽ ഒരു കെട്ടുപാടും ഇല്ല. വേറെ ആരെ വേണമെങ്കിലും ഡേറ്റിംഗ് ചെയ്യാനുള്ള അവകാശം നിനക്ക് ഉണ്ട്. നീ ആരെയും ഡേറ്റിംഗ് ചെയ്യാത്ത സമയത്ത് നമുക്ക് ഇത് പോലെ തുടരാം." ആദിത്യനെ നോക്കി അവളുടെ ഭാഗം വിശദീകരിച്ച് കൊണ്ട് പ്രിയ പറഞ്ഞു.
പ്രിയ പറഞ്ഞത് കേട്ട് ആദിത്യൻ ദയനീയമായി അവളെ കുറച്ച് നിമിഷങ്ങൾ നോക്കി കൊണ്ട് ഇരുന്നു. അവൻ ഇരിക്കുന്ന ഇടത്തെ മണ്ണൊലിച്ച് പോകുന്നത് പോലെ അവന് തോന്നി. അവന്റെ ഇത് വരെ ഉള്ള ജീവിതത്തിൽ വേറൊരു പെണ്ണിനോടും തോന്നാത്ത ഒരു പ്രണയം തോന്നിയ ഒരു പെൺകുട്ടി ആണ് അവനോട് ഇങ്ങനെ പറയുന്നത്. ആദിത്യന് അവന്റെ ഹൃദയം അതിവേഗം ഇടിക്കുന്നത് പോലെ തോന്നി. അവൻ ഹൃദയം ഇടിക്കുന്ന ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു.
"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല." ആദിത്യൻ കുറച്ച് നിമിഷങ്ങൾക്ക് ശേഷം വിഷമത്തോടെ പറഞ്ഞു. "നിന്റെ ലൈംഗിക താല്പര്യങ്ങൾ ഉള്ള വീഡിയോ കാണിച്ചപ്പോൾ എന്റെ പ്രീതികരണത്തിൽ നിന്ന് നിനക്ക് ഇതൊക്കെ ആണ് മനസ്സിലായത് അല്ലെ?." ആദിത്യൻ അൽപം നീരസത്തോടെ ചോദിച്ചു.
"അല്ല എന്റെ തീരുമാനങ്ങൾ ശെരിയാണ് എന്ന് അത് ഒന്ന് കൂടി ഉറപ്പാക്കി എന്നെ ഉള്ളു.
💬 Comments
View all comments