Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പതിയെ അവന്റെ ചെവിയിൽ പറഞ്ഞു.
ആദിത്യൻ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് ചോദിച്ചു. "കേട്ടിട്ട് വളരെ നല്ലത് ആണെന്ന് തോനുന്നു. ഞാൻ എന്താണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് നിനക്ക് അറിയാമോ?."
"എന്നെയും സ്റ്റീകും പിന്നെ കൊഞ്ചും അല്ലെ." പ്രിയ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
"കോച്ച് കള്ളി . . . ." ആദിത്യൻ ഇതും പറഞ്ഞ് കൊണ്ട് പ്രിയയുടെ മുട്ടിന് അടിയിൽ ഇക്കിളി ഇട്ടപ്പോൾ അവൾ അവിടെ ഇരുന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് ഞെളിപിരി കൊണ്ടു.
പ്രിയ ചിരിച്ച് മറിഞ്ഞ് കൊണ്ട് പറഞ്ഞു. "നിർത്ത് . . . . നിർത്ത് സോറി . . . ."
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് കൈയ് പ്രിയയുടെ തുടയുടെ മുകളിൽ വച്ച് കൊണ്ട് പറഞ്ഞു. "ശെരിയാണ് നീ എനിക്ക് ഒരു ആവേശം തന്നെ ആണ് പക്ഷെ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഒരു ബർഗർ ആണ് അതിന്റെ കൂടെ കൊഞ്ച് ഗ്രിൽ ചെയ്തതും. പറ്റുമെങ്കിൽ അതിന്റെ കൂടെ കുറച്ച് ഫ്രഞ്ച് ഫ്രൈസും ഉണ്ടായാൽ നന്നായിരുന്നു."
"ഞാൻ ഷെഫിനോട് പറയാം. നിന്നെ എപ്പോഴും തൃപ്തിപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ തല ചെരിച്ച് പ്രിയയെ പ്രേമപുരസ്സരം നോക്കി കൊണ്ട് പറഞ്ഞു. "നീ അതിലും കൂടുതൽ എനിക്ക് വേണ്ടി ചെയ്യുന്നുണ്ട്." അവൾ അപ്പോൾ അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി അവന്റെ കണ്ണുകളിലേക്ക് നോക്കി.
പ്രിയ ഒരു കുസൃതി ചിരിയോടെ കൊഞ്ചി കൊണ്ട് പറഞ്ഞു. "നീ പിന്നെയും എന്നെ പുകഴ്ത്തുകയാണ്, ആദിത്യ വർമ്മ. നിന്നെ
💬 Comments
View all comments