Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
തല നേരെ ആവാൻ ഒരു ആഴ്ച്ച എങ്കിലും വേണ്ടി വരും എന്നാണ് ഞാൻ മനസ്സിലാക്കിയത്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. റോക്കിക്ക് ആദ്യത്തെ കോഡ് കിട്ടിയതും അയാൾക്ക് സേഫ് ഹൗസിന്റെ വാതിലിന്റെ അടുത്ത് വരെ കയറാൻ പറ്റിയതും ശെരിക്കും ഒരു വിജയം തന്നെ ആണ് എന്ന് ആദിത്യൻ മനസ്സിൽ ഓർത്തു.
"എന്തിനാണ് വെറുതെ ഒരു ദിവസം മാത്രം കുടിക്കുന്നത് കുടിച്ച് കൊണ്ടേ ഇരിക്കണം അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല." റോക്കി ആദിത്യന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അതിന്റെ ഇടക്ക് ആടാതെ നിൽക്കാൻ എന്ന വ്യാജേന അയാൾ കാല് കൊണ്ട് നിലത്തേക്ക് ഇട്ട പേപ്പർ ചവിട്ടി ഉരച്ച് കൊണ്ട് പറഞ്ഞു. "പിന്നെ . . . . പിന്നെ ഈ രാവിലെ ആറ് മണിക്ക് ഉള്ള വ്യായാമം നിർത്തണം. ഇത് വെറുതെ ആരോഗ്യം നന്നാക്കുകയെ ഉള്ളു."
"നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കൂടെ ഇപ്പോൾ ജിമ്മിലേക്ക് വരാം റോക്കി." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് അവന്റെ അഭിപ്രായം പറഞ്ഞു. റോക്കി അപ്പോൾ വടിയും നിലത്ത് അമർത്തി കുത്തി ശബ്ദം ഉണ്ടാക്കി കൊണ്ട് നടക്കുക ആയിരുന്നു.
റോക്കി ആദിത്യനെ തിരിഞ്ഞ് നോക്കി നാക്ക് കുഴഞ്ഞ് കൊണ്ട് പറഞ്ഞു."ഞാൻ നിന്റെ കൂടെ വ്യായാമത്തിന് വന്നാൽ എന്റെ മുൻപിൽ നീ കോച്ചായി പോകും. അതിന് ശേഷം ഒരു പെണ്ണും നിന്റെ അടുത്തേക്ക് പോലും വരില്ല ആദിത്യ."
ആദിത്യൻ റോക്കിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവിടെ നിന്ന് ജോഗ്ഗ് ചെയ്ത ജൂഡിനെ കാണാൻ ജിമ്മിലേക്ക് പോയി.
ഇന്നത്തെ ആദിത്യന്റെ വ്യായാമം ഇന്നലത്തെ അവസാനത്തെ വ്യായാമത്തെക്കാൾ വളരെ
💬 Comments
View all comments