Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
മികച്ചത് ആയിരുന്നു. ഇന്നത്തെ വ്യായാമത്തിൽ അവന്റെ ഏഴ് റെക്കോർഡുകൾ അവൻ തകർത്തു. ആദിത്യൻ ഇന്ന് വളരെ കഠിനമായി തന്നെ ആണ് വ്യായാമം ചെയ്തത്. എല്ലാം കഴിഞ്ഞപ്പോൾ അവന്റെ ശരീരത്തിൽ വേദന എടുക്കാത്ത പേശികൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഓരോ റെക്കോഡുകളായി തിരുത്താൻ പറ്റുന്നത് ഇൻജെക്ഷൻ എടുത്തത് കൊണ്ടും ഭക്ഷണം ക്രമീകരിച്ചത് കൊണ്ടും ആണ് എന്ന് ജൂഡ് പറഞ്ഞു. ഇൻജെക്ഷൻ പേശികൾക്ക് സംഭവിക്കുന്ന ഉടവുകളും ചതവുകളും പെട്ടെന്ന് ശെരിയാക്കുന്നത് കൊണ്ട് ഒരു വർഷം കൊണ്ട് വ്യായാമം ചെയ്ത് ഉണ്ടാക്കാൻ പറ്റുന്ന കായിക ബലവും ശരീരവും ഇപ്പോൾ ആദിത്യന് ഉണ്ട് എന്ന് ജൂഡ് പറഞ്ഞു.
അടുത്ത വ്യായാമത്തിന് വീണ്ടും കാണാം എന്ന് ഉറപ്പ് നൽകി കൊണ്ട് ആദിത്യൻ ജിമ്മിൽ നിന്ന് ഇറങ്ങി പ്രധാന വീട്ടിലേക്ക് നടന്നു. പ്രിയ അവന് കുളിക്കാനുള്ള ബാത്ടബ്ബ് ശെരിയാക്കി വച്ചിരുന്നു. അവൾ നേരത്തെ കുളിച്ച് കഴിഞ്ഞ് ലക്ഷ്മിയുടെ കൂടെ ലൗജിൽ ഇരുന്ന് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള റെസ്യുമുകൾ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.
"നിങ്ങൾ നേരത്തെ പണി തുടങ്ങിയോ?. ഇപ്പോൾ ആറേമുക്കാലേ ആയിട്ട് ഉള്ളു." ആദിത്യൻ ബാത്റൂമിലേക്ക് പോകുന്ന വഴിക്ക് പറഞ്ഞു.
ഇത് കേട്ട് ലക്ഷ്മി റെസ്യുമിൽ നിന്ന് തല ഉയർത്തി ആദിത്യനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അത് ഞങ്ങൾക്ക് അറിയാം. 'നേരത്തെ ഉണരുന്ന പക്ഷിക്കെ ഭക്ഷണം കിട്ടൂ' എന്ന പഴഞ്ചൊല്ല് താങ്കൾ കേട്ടിട്ടില്ലേ?."
"ഞങ്ങൾ ശെരിക്കും ജോലിയോട് കുറച്ച് അൽമാർതഥ കൂടുതൽ ഉള്ളവർ ആണ്." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ ബാത്ടബ്ബിൽ ഇറങ്ങി കുറച്ച് സമയം
💬 Comments
View all comments