0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

കിടന്നതിന് ശേഷം ഷവറിൽ കയറി കുളിച്ചു. കണ്ണാടിയുടെ മുൻപിൽ വന്ന് നിന്ന് മുഖമെല്ലാം ഒന്ന് മിനുക്കി മുടി ചീവി ഒതുക്കി വച്ച് സുന്ദരനായി. അവൻ ബെഡ്‌റൂമിൽ എത്തി കട്ടിലിൽ പ്രിയ തനിക്കായി എടുത്ത് വച്ചിരുന്ന ഉടുപ്പുകൾ എടുത്ത് അണിഞ്ഞു.

അവൻ ഭക്ഷണത്തിന് മുൻപ് ബാൽക്കണിയിൽ പോയി ഇരുന്ന് ഒരു കോഫി കുടിച്ച് സിഗററ്റ് വലിച്ച് കൊണ്ട് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പ്രിയയും ലക്ഷ്മിയും അവന്റെ അടുത്തേക്ക് വന്നു.

"ശെരി ഇന്നത്തെ സമയ ക്രമം എങ്ങനെ ആണ്?." ആദിത്യൻ ചോദിച്ചു.

"ഇന്ന് ഭയങ്കര ഉന്മേഷത്തിൽ ആണല്ലോ?." ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

"അത് ശെരിയാ അല്ലെ?." പ്രിയയും ലക്ഷ്മിയെ പിന്താങ്ങി കൊണ്ട് ആദിത്യനെ ഒന്ന് സൂക്ഷിച്ച് നോക്കി.

"ഇന്ന് എനിക്ക് തൃപ്തി ആവുന്ന രീതിയിൽ നന്നായി വ്യായാമം ചെയ്യാൻ പറ്റി. എന്റെ പല റെക്കോർഡുകളും ഞാൻ ഇന്ന് തിരുത്തിക്കുറിച്ചു. അത് കൊണ്ട് ഞാൻ എന്റെ വിജയം ആസ്വദിക്കാൻ വേണ്ടി ഒരു സിഗററ്റ് വലിച്ച് കോഫി കുടിച്ച് കൊണ്ട് ഇരിക്കുവാണ്." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "അതൊക്കെ വിട് അപ്പോൾ എങ്ങനെ ആണ് ഇന്നത്തെ കാര്യങ്ങൾ?." ആദിത്യൻ വീണ്ടും ഇന്നത്തെ സമയ ക്രമത്തെ കുറിച്ച് അവരോട് ചോദിച്ചു.

"ഇന്ന് അധികം തിരക്ക് ഇല്ലാത്ത ഒരു ദിവസം ആണ്." ലക്ഷ്മി ഒരു പേപ്പർ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് എടുത്ത് നോക്കി കൊണ്ട് പറഞ്ഞു. "ഏഴരക്ക് ഭക്ഷണം അതിന് ശേഷം ഒൻപതര വരെ പ്രെസ്സുകളോട് എങ്ങനെ സംസാരിക്കാം എന്നതിനെ കുറിച്ചുള്ള ഒരു മീറ്റിങ്ങും ഉണ്ട്."

"അധികം തിരക്ക് ഇല്ലാത്ത ദിവസം?. എന്റെ

💬 Comments

View all comments