Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഉന്മേഷം എല്ലാം നിങ്ങൾ രാവിലെ തന്നെ കളയും." ആദിത്യൻ വിഷമത്തോടെ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു.
"അതിന് ശേഷം." ലക്ഷ്മി പേപ്പറിൽ നോക്കി തുടർന്ന് വായിക്കാൻ തുടങ്ങി. "താങ്കൾ ഡോക്ടർ കാതറീനയെ കാണാൻ പോകും. അതിന് ശേഷം സലൂണിൽ അകിറോയെ കണ്ട് താടി ഒന്ന് വെട്ടി കുറക്കണം."
"അത് കുഴപ്പമില്ല." ആദിത്യൻ ഇത് പറഞ്ഞ് കഴിഞ്ഞ് പ്രിയയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മുഖത്ത് വിരിഞ്ഞ പുഞ്ചിരി മറക്കാൻ ശ്രേമിക്കുന്നത് അവൻ കണ്ടു.
"അതിന് ശേഷം ചൈത്രയുടെ കൂടെ അരമണിക്കൂർ മീറ്റിംഗ് ഉണ്ട്." ലക്ഷ്മി അൽപ്പം കരുതലോടു കൂടി പറഞ്ഞു.
ആദിത്യൻ ഇടത് കൈയ് വച്ച് തലക്ക് അടിച്ച് കൊണ്ട് ചോദിച്ചു. "എനിക്ക് അറിയാം ഇന്ന് ദൈവങ്ങൾ എല്ലാം എനിക്ക് എതിരാണ്. ചൈത്രയുടെ കൂടെ അരമണിക്കൂർ മീറ്റിംഗ് എന്തിന് വേണ്ടി ആണ്?."
"താങ്കൾ ഓരോ പരിപാടിക്ക് പോകുമ്പോൾ എങ്ങനെ ഉള്ള ഉടുപ്പുകൾ തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് പറഞ്ഞ് തരാൻ ഉള്ള മീറ്റിങ് ആണ്. അതിന്റെ കൂടെ LA യിലേക്ക് പോകുമ്പോൾ നിയമിക്കേണ്ട സ്റ്റൈലിസ്റ്റുകളുടെ പ്രൊഫയിലുകളും അവർ താങ്കൾക്ക് തരും." ലക്ഷ്മി ആദിത്യന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ നോക്കി കൊണ്ട് പറഞ്ഞു.
"അവരെ ഞാൻ ആണോ ഇന്റർവ്യൂ ചെയ്യേണ്ടത്?." ആദിത്യൻ അതിശയത്തോടെ ചോദിച്ചു.
"ചൈത്രക്ക് ഈ കാര്യത്തിൽ ഞങ്ങളെ വിശ്വാസം ഇല്ല." പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "നീ തന്നെ അവരുടെ ഇന്റർവ്യൂ എടുത്തേ പറ്റൂ എന്നാണ് ചൈത്ര പറയുന്നത്." ആദിത്യന്റെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ പ്രിയ പറഞ്ഞു.
"എന്നാൽ ആ ഇന്റർവ്യൂ നീ
💬 Comments
View all comments