Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കൊണ്ട് ഇരുന്നും തമാശകൾ പറഞ്ഞ് ചിരിച്ചും ഭക്ഷണം കഴിക്കുന്നത് വരെ ഉള്ള സമയം തള്ളിനീക്കി.
എട്ടുമണിക്ക് കുറച്ച് നിമിഷങ്ങൾ മുൻപേ ഷെഫും കുറച്ച് സപ്ലയറുകളും അടുക്കള ജോലിക്കാരും അവിടേക്ക് വന്നു. അവർ എല്ലാവരും ചേർന്ന് ഒരു മേശയുടെ മുകളിൽ ഭക്ഷണ പദാർത്തങ്ങൾ നിരത്തി വയ്ക്കാൻ തുടങ്ങി. ഷെഫ് അവിടെ ഒരു ഗ്രിൽ ഒരുക്കാൻ തുടങ്ങി. ആദിത്യൻ മുൻപേ പറഞ്ഞത് പോലെ അവന് ബർഗറും ഗ്രില്ലിൽ ഇട്ട് ചുട്ടെടുത്ത പ്രേത്യേകതരം മസാല പുരട്ടിയ കൊഞ്ചും അവന്റെ മുൻപിൽ നിന്ന് തന്നെ ഉണ്ടാക്കി ഷെഫ് ഒരു പ്ലേറ്റിൽ കൊണ്ട് വച്ചു. ബാക്കി ഉള്ളവർ ഗ്രിൽ ചെയ്ത ബീഫും ചിക്കനും മത്സ്യവും പറഞ്ഞു.
പ്രിയ പറഞ്ഞത് ശെരിയായിരുന്നു. ഷെഫിന്റെ സ്പെഷ്യൽ മസാല പുരട്ടി മീനും ഇറച്ചിയും ഗ്രില്ലിൽ വയ്ക്കുമ്പോൾ വരുന്ന മണം ആരുടെ വായിലും കപ്പൽ ഓടിക്കാനുള്ള അത്രയും വെള്ളം നിറക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു. ഗ്രിൽ ചെയ്ത ഇറച്ചിയുടെ കൂടെ സലാഡുകളും സൈഡ് ഡിഷുകളും നിരത്തിയ പ്ലേറ്റുകൾ സപ്ലയർമാർ മേശയുടെ മുകളിൽ കൊണ്ട് പോയി വച്ചു.
അവർ ഓരോരുത്തരായി ഭക്ഷണം നിരത്തി വച്ച മേശയുടെ അടുത്തേക്ക് പോയി ഒരു പ്ലേറ്റിൽ അവരവർക്ക് വേണ്ട ഭക്ഷണ പദാർത്ഥങ്ങൾ എടുത്ത് തിരിച്ച് പ്രധാന മേശയുടെ ചുറ്റും വന്ന് ഇരുന്നു.
എൽദോയുടെ കൂടെ ഇരുന്ന് കുടിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ആദിത്യനിൽ അസ്വസ്ഥത ഉളവാക്കി. അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം ആദിത്യന് കഷ്ട്ടപ്പെട്ട് ചിരിക്കേണ്ടതായി വന്നു. അതിൽ ആദിത്യന് സ്വയം അവനോട് തന്നെ പുച്ഛം തോന്നി. ഒരു ഉൾവിളി തോന്നിയപ്പോൾ ആദിത്യൻ എല്ലാവരെയും കൂടുതൽ
💬 Comments
View all comments