Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
പറയുന്നത് ആദിത്യൻ കേട്ടു.
"ഞാൻ ഇപ്പോൾ വരാം." എഴുനേറ്റ് അകത്തേക്ക് ഓടുന്നതിന്റെ ഇടക്ക് ആദിത്യൻ പെങ്ങമ്മാരോട് പറഞ്ഞു. പ്രിയ അവന്റെ ഓടിപ്പിടച്ച് ഉള്ള വരവ് കണ്ട് അതിശയത്തോടെ ഫോൺ അവന്റെ കൈയ്യിലേക്ക് കൊടുത്തു.
"ഹാലോ ആദിത്യൻ ആണ്." ഫോൺ ധൃതിയിൽ എടുത്ത് ചെവിയിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.
"പ്രധാന അടുക്കള എവിടെ ആണെന്ന് താങ്കൾക്ക് അറിയാമോ?." ആദിത്യന്റെ ശബ്ദം കേട്ട ഉടനെ റോക്കി ചോദിച്ചു.
"അറിയാം." ആദിത്യൻ മറുപടി പറഞ്ഞു.
"അതിന്റെ അടുത്ത് വെയിസ്റ്റ് വയ്ക്കുന്ന ഒരു സ്ഥലം ഉണ്ട്. അങ്ങോട്ടേക്ക് പെട്ടെന്ന് വാ. നമ്മളുടെ കൂട്ടുകാരൻ എന്റെ കൈയ്യിൽ ഉണ്ട്." റോക്കി പെട്ടെന്ന് പറഞ്ഞു.
ആദിത്യൻ ഫോൺ കട്ട് ചെയ്തതിന് ശേഷം പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. "എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്തേക്ക് പോകണം. ഞാൻ പെട്ടെന്ന് തിരിച്ച് വരാം."
"എന്താ? എന്താ പറ്റിയത്?. നിന്റെ മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ?." ആദിത്യന്റെ മുഖ ഭാവം മാറിയത് കണ്ട് പ്രിയ ഉത്‌കണ്‌ഠയോടെ ചോദിച്ചു. അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ അവന് അപ്പോൾ സമയം ഉണ്ടായിരുന്നില്ല.
"ഇപ്പോൾ സംസാരിക്കാൻ ഉള്ള സമയം ഇല്ല. അങ്ങനെ കാര്യമായ പ്രേശ്നങ്ങൾ ഒന്നും ഇല്ല. നീ ഞാൻ വരുന്നത് വരെ ഇവിടെ തന്നെ ഉണ്ടാവണം." ഇതും പറഞ്ഞ് കൊണ്ട് ആദിത്യൻ പുറത്തേക്ക് ഓടി.
"ആദിത്യ?." ആദിര വിളിക്കുന്നത് അവൻ കേട്ടു പക്ഷെ അവൻ ഇപ്പോൾ പടികളുടെ പകുതിയോളം രണ്ട് പടികൾ ഒരുമിച്ച് എന്ന രീതിയിൽ ഓടി ഇറങ്ങി കൊണ്ട് ഇരിക്കുക ആയിരുന്നു. അത് കൊണ്ട് അവൾ വിളിച്ചത് കേട്ടതായി ഭവിക്കാതെ
💬 Comments
View all comments