0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

ആദിത്യൻ പടികൾ ഇറങ്ങി. കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവൻ പ്രധാന വീടിന്റെ വാതിലിന് പുറത്തേക്ക് എത്തിയിരുന്നു.

അവന് അറിയാമായിരുന്നു പ്രധാന അടുക്കള വലത് വശത്ത് ഉള്ള മരങ്ങളുടെ അപ്പുറത്ത് ആണെന്ന്. അവിടേക്ക് പോകാൻ എന്തായാലും ഒരു നടപ്പാത ഉണ്ടാവേണ്ടത് ആണ്. അവൻ വീടിന്റെ വലത് വശത്ത് തിരഞ്ഞ് നോക്കി. അവിടെ വള്ളിച്ചെടികളുടെ ഇടയിൽ ഒരു നടപ്പാത കണ്ടപ്പോൾ അവൻ ആ നടപ്പാതയിലൂടെ ഓടി. ആ നടപ്പാതയിലൂടെ കുറച്ച് ദൂരം ചെന്നപ്പോൾ അവൻ വെയിസ്റ്റ് വയ്ക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു.

ആദിത്യൻ അവിടേക്ക് ഓടി എത്തിയ പുറകെ അവിടത്തെ കാഴ്ച്ച കണ്ട് പിടിച്ച് നിർത്തിയത് പോലെ നോക്കി നിന്ന് പോയി.

എൽദോ ചുമരിൽ ചാരി നിലത്ത് ഇരുന്ന് കൊണ്ട് കൈകൾ തലയുടെ പുറകിൽ പൊക്കി വച്ച് സറണ്ടർ ആയ പ്രതിയെ പോലെ ഇരിക്കുക ആണ്. റോക്കി അയാളുടെ മുൻപിൽ ഒരു തോക്ക് ചൂണ്ടി കൊണ്ട് നിൽക്കുക ആണ്. അവരുടെ ചുറ്റും ഉന്തി കൊണ്ട് പോകാൻ പറ്റുന്ന വലിയ ട്രാഷ് ക്യാനുകൾ ഉണ്ടായിരുന്നു. അവിടെ ഒരു മൂലയിൽ ആയി ഒരു കരിങ്കല്ല് മാറിയ രീതിയിൽ ഒരു ഗുഹ രൂപപ്പെട്ടിട്ട് ഉണ്ടായിരുന്നു.

"താങ്കൾ വളരെ പെട്ടെന്ന് എത്തിയല്ലോ." റോക്കി ആദിത്യനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.

"നിങ്ങൾ അവനെ പിടിച്ചു അല്ലെ?." ആദിത്യൻ കിതച്ച് കൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകൾ തോക്ക് പിടിച്ച് എൽദോയെ തന്നെ നോക്കി നിൽക്കുന്ന റോക്കിയിലേക്കും പിന്നെ എൽദോയിലേക്കും മാറി മാറി പോയി. എൽദോ ഒരു കുലുക്കവും ഇല്ലാതെ അവിടെ ഇരുന്ന് ആദിത്യനെ നോക്കി.

💬 Comments

View all comments