0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

"മാസ്റ്റർ ആദിത്യ ഈ പ്രാന്തൻ ഒരു കാരണവും ഇല്ലാതെ എന്റെ നേരെ തോക്ക് ചൂണ്ടി നിൽക്കുക ആണ്." എൽദോ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

ഈ നാറിയോട് ഇനി താൻ ഒരു സഹതാപവും കാണിക്കേണ്ടതോ, ഇവന്റെ മുൻപിൽ അഭിനയിക്കേണ്ടതോ ആയ ഒരു ആവശ്യം ഇല്ല എന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. താൻ വെറും ഒരു പാവമാണെന്ന് ഇവന്റെ മുൻപിൽ അഭിനയിക്കേണ്ട ഒരു ആവശ്യവും ഇല്ല. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് സത്യാവസ്ഥ അറിയേണ്ട സമയം ആണ്.

"മിണ്ടാതെ ഇരിക്കെടാ നാറി." ആദിത്യൻ പല്ല് കടിച്ച് എൽദോയെ നോക്കി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.

റോക്കിയെ നോക്കി കൊണ്ട് ആദിത്യൻ ചോദിച്ചു. "ഇവിടെ ശെരിക്കും എന്താണ് സംഭവിച്ചത്?."

റോക്കി എൽദോയെ തന്നെ നോക്കി കൊണ്ട് പറഞ്ഞു. "ഇയാൾ സേഫ് ഹൗസിലേക്ക് ഉള്ള വാതിൽ തുറന്നപ്പോൾ തന്നെ ഞാൻ ഒളിച്ച് ഇരുന്നിടത്ത് നിന്ന് പുറത്തേക്ക് വന്ന് ഇയാളെ കീഴ്‌പ്പെടുത്തിയതിന് ശേഷം താങ്കളെ ഫോൺ വിളിച്ച് താങ്കൾ വരുന്നത് വരെ കാത്തിരിക്കുക ആയിരുന്നു."

ആദിത്യൻ റോക്കിയെ നോക്കി ഗുഹയുടെ നേരെ ചൂണ്ടി കൊണ്ട് ചോദിച്ചു. "അതിന്റെ അകത്ത് എന്താണ് ഉള്ളത്?."

"ആ കാണുന്ന ഗുഹയിൽ നിന്ന് താഴേക്ക് പോകുന്ന പടികൾ ഉണ്ട്. അതിന്റെ താഴെ ഇറങ്ങിയാൽ ഉള്ള ഇടനാഴിയുടെ മറുവശത്ത് വീണ്ടും ഒരു വാതിൽ ഉണ്ട്. അത് തുറക്കാൻ നമുക്ക് ഇയാളുടെ സഹായം വേണം." റോക്കി ഗൗരവത്തോടെ പറഞ്ഞു.

"അത് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആണ്." എൽദോ ആദിത്യനെ നോക്കി കൊണ്ട് ഇടക്ക് കയറി പറഞ്ഞു. "ശെരിക്കും നിങ്ങൾ

💬 Comments

View all comments