ആമുഖം:
നിങ്ങൾ നൽകുന്ന സ്നേഹത്തോടെയുള്ള കമന്റുകൾ ആണ് എന്നെ ഈ കഥ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.
§ സ്വർഗ്ഗ ദ്വീപ് 4 §
Swargga Dweep Part 4 | Author : Athulyan | Previous Part
ആദിത്യനും പ്രിയയും ബോട്ട് ജെട്ടിയിലേക്കുള്ള മരപ്പാലത്തിലേക്ക് ഇറങ്ങി. ആദിത്യനെ ആദ്യമായി ദ്വീപിലേക്ക് വരവേൽക്കാൻ ആയി എൽദോ അവന്റെ അടുത്തേക്ക് വന്നു. എൽദോ അറുപത്തിനോട് അടുത്ത് പ്രായമുള്ള നരച്ച മുടിയോട് കൂടിയ ഒരു മനുഷ്യൻ ആയിരുന്നു. അയാൾ ബഹുമാനത്തോടെ ആദിത്യന് കൈ കൊടുത്തു.
"സ്വർഗ്ഗ ദ്വീപിലേക്ക് സ്വാഗതം, മാസ്റ്റർ വർമ്മ", എൽദോ പറഞ്ഞു.
"നന്ദി, എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി, എൽദോ".
"എങ്കിൽ മാസ്റ്റർ ആദിത്യൻ എന്ന് തന്നെ വിളിക്കാം, എൽദോ പറഞ്ഞു. "വരൂ ഞാൻ താങ്കളുടെ താമസ സ്ഥലം കാണിച്ച് തരാം".
ആദിത്യൻ ശെരി എന്ന രീതിയിൽ തല ആട്ടി എൽദോയുടെ പുറകെ നടന്നു. അവിടെ ഉണ്ടായിരുന്ന വേറെ നാല് പുരുഷന്മാരെയും സ്ത്രീകളെയും പരിചയപ്പെടുത്താതെ ആണ് എൽദോ മുൻപിലേക്ക് നടന്നത്. അവർ എല്ലാവരും ഒരു കരിഞ്ചുവപ്പ് നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള ഒരു പാന്റും ആണ് ധരിച്ചിരുന്നത്. അവർ ദ്വീപിലെ ജോലിക്കാർ ആണെന്ന് ആദിത്യന് മനസ്സിലായി. അവർ ആദിത്യന്റെ സാധന സാമഗ്രികൾ ബോട്ടിൽ നിന്ന് എടുത്ത് റൂമിൽ എത്തിക്കാൻ കാത്ത് നിൽക്കുക ആയിരുന്നു.
അരയുടെ പൊക്കത്തിൽ ഉള്ള മരതൂണുകളിൽ ഉറപ്പിച്ച പലകകൾ കൊണ്ട് ഉണ്ടാക്കിയ കടലിലേക്ക് നീണ്ട് കിടക്കുന്ന
💬 Comments
View all comments