Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ക്രമീകരിച്ച് കൊള്ളാം".
"ഞാനായിട്ട് ഒരു മീറ്റിങ്ങും ഉറപ്പിക്കരുത്", ആദിത്യൻ പ്രിയ മുൻപേ പറഞ്ഞത് ഓർത്ത് കൊണ്ട് പറഞ്ഞു.
"അതെ".
ആദിത്യൻ വലിച്ച് കൊണ്ട് ഇരുന്ന സിഗററ്റ് കുത്തി കെടുത്തുമ്പോൾ മുകളിൽ നിന്ന് എൽദോ അങ്ങോട്ടേക്ക് അവരെ വിളിക്കുന്നത് കണ്ടു.
"താങ്കളുടെ സ്യൂട്ട് ശരിയായെന്ന് തോനുന്നു", പ്രിയ പറഞ്ഞു.
"പോകാം", ആദിത്യൻ കുടിച്ച്കൊണ്ട് ഇരുന്ന ഗ്ലാസ് മേശയിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ പുറകെ പ്രധാന കെട്ടിടത്തിൽ കയറി പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി. അത് ചെന്ന് നിന്നത് പൂളിലേക്ക് കാണാൻ പറ്റുന്ന ഒരു ബാൽക്കണിയിൽ ആണ്.
"ഓഹ്, വൗവ്", ആദിത്യൻ പറഞ്ഞു. "ഇവിടെ നിന്ന് കാണാൻ പൂള് ഒന്നുകൂടെ മനോഹരം ആയിട്ട് ഉണ്ട്".
"ഞാൻ മുൻപേ പറഞ്ഞത് പോലെ", എൽദോ പറഞ്ഞു തുടഞ്ഞി. "സൂര്യാസ്തമയം വരെ കാത്തിരിക്കൂ. ഈ കാണുന്നത് ആണ് താങ്കളുടെ സ്യൂട്ട് റൂം".
ആദിത്യൻ തിരിഞ്ഞ് മുറിയുടെ അകത്തേക്ക് നോക്കി. ബാല്കണിയിലേക്കുള്ള ഗ്ലാസ് ഡോർ മുഴുവനായി മടക്കി വച്ചിരുന്നു. അത് നല്ല സൂര്യപ്രകാശം കടക്കുന്ന ഒരു വലിയ മുറി ആയിരുന്നു. മുറിയുടെ ഇടത് വശത്ത് കുറച്ച് സോഫാ സെറ്റുകളും ഒരു വലിയ ടീവിയും ഉണ്ടായിരുന്നു. വലത് വശത്ത് കുറച്ച് കമ്പ്യൂട്ടർ മേശകളും അതിന്റെ മുകളിൽ കമ്പ്യൂട്ടറുകളും ഫോണുകളും ഉണ്ടായിരുന്നു. ഇതിന്റെ എല്ലാം നടുക്ക് അകത്തേക്ക് പോകാനുള്ള നല്ല വീതിയുള്ള വഴിയും അത് മരതടി കൊണ്ട് പാകിയതും ആയിരുന്നു. ആ വഴിയുടെ അറ്റത്ത് വെള്ള ചുമരുകൾ ചെരിച്ചു പുറകിൽ ഉള്ളത് കാണാൻ പറ്റാത്ത രീതിയിൽ കെട്ടിയിരുന്നു.
"എന്റെ കൂടെ വരൂ, മാസ്റ്റർ
💬 Comments
View all comments