Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
ഇടയിൽ കയറി പറഞ്ഞു. അവൻ കൈ കൊടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ അത് അവഗണിച്ച് മുൻപിലേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു.
ആദിത്യൻ എന്താണ് ചെയ്യെണ്ടത് എന്ന് അറിയാതെ ഒന്ന് ഞെട്ടുകയും ശിലപോലെ നിൽക്കുകയും ചെയ്തു. അവൾ അവന്റെ കവിളിൽ ഒരു ഉമ്മ വച്ചതിന് ശേഷം അവനെ ഇറുക്കി കെട്ടിപ്പിടിച്ചു. അവൻ പരിഭ്രമത്തോടെ പെട്ടെന്ന് അവളെയും ഒന്ന് കെട്ടിപ്പിടിച്ചു എന്ന് വരുത്തി.
"നിന്നെ ഞെട്ടിച്ചതിൽ ക്ഷെമിക്കണം", അവൾ പുറകിലേക്ക് മാറികൊണ്ട് പറഞ്ഞു. "എന്റെ ആങ്ങളയെ ഞാൻ 'ആദ്യമായി കാണുബോൾ' ഒന്ന് കെട്ടിപ്പിടിക്കുക എങ്കിലും ചെയ്യണം എന്ന് ഞാൻ വിജാരിച്ചു", അവൾ ആദ്യമായി കാണുബോൾ എന്ന് പറഞ്ഞത് അവന്റെ കണ്ണുകളിൽ സൂക്ഷിച്ച് നോക്കി കൊണ്ട് ആയിരുന്നു. അവൻ നൽകിയ സന്ദേശം അവൾക്ക് കിട്ടിയെന്നും അതിന്റെ അർഥം അവൾക്ക് മനസ്സിലായിയെന്നും അവളുടെ ആ നോട്ടത്തിൽ നിന്ന് ആദിത്യൻ തിരിച്ചറിഞ്ഞു.
ആദിത്യൻ ശക്തിയായി ശ്വാസം പുറത്തേക്ക് വിട്ട്കൊണ്ട് തല ആട്ടി. "കാണാൻ പറ്റിയതിൽ സന്ദോഷം", അവൻ പുറകിലേക്ക് മാറികൊണ്ട് പറഞ്ഞു. അവൻ അത് ചെയ്തപ്പോൾ തന്നെ അവന് മനസ്സിലായി അതൊരു മോശം നീക്കം ആയിരുന്നു എന്ന്. മരപ്പാലത്തിന്റെ അറ്റത്ത് ആണ് അവന്റെ കാൽ വിരലുകൾ അമർന്നത്. അവന് തടി തൂണിൽ പിടിക്കാൻ സമയം കിട്ടുന്നതിന് മുൻപേ അവൻ വെള്ളത്തിലേക്ക് മറിഞ്ഞ് വീണു.
"ഞാൻ അങ്ങനെ ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല", ആദിത്യൻ അവന്റെ സ്യൂട്ട് റൂമിന്റെ ബാത്റൂമിൽ ഷവറിന്റെ അടിയിൽ നിന്ന് ഉപ്പ് വെള്ളം കഴുകി കളയുമ്പോൾ പറഞ്ഞു. "ശെരിക്കും അവരുടെ മുൻപിൽ ഞാൻ ഒരു പൊട്ടനായി".
"ഇതിലും ഭയങ്കരം ആവാതെ ഇരുന്നത്
💬 Comments
View all comments