Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
ജോലിയിൽ സ്ഥാനകയറ്റം കൊടുക്കാൻ പറ്റിയ ഒരു മുതലാണ് അവൻ".
"എന്നാൽ നമുക്ക് അത് ചെയ്യാം. അവന് എന്താണ് വേണ്ടത് എന്ന് ആദ്യം മനസ്സിലാക്കണം. താങ്കൾ ആവശ്യപ്പെട്ടാൽ അവൻ നമ്മുടെ രഹസ്യങ്ങൾ പുറത്ത് പറയില്ല എന്ന് താങ്കൾക്ക് ഉറപ്പ് ഉണ്ടോ?".
"ഉണ്ട്, അവൻ അത് പുറത്ത് പറയില്ല. ഞാൻ ചോദിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തന്നെ എനിക്ക് തൊനുന്നില്ല", ആദിത്യൻ ഒന്ന് ചിന്തിച്ച് കൊണ്ട് പറഞ്ഞു.
"ശെരി, നമുക്ക് അത് നോക്കാം. എനി ആദിയയുടെ കൂട്ടുകാരികൾ", പ്രിയ പറഞ്ഞ് തുടങ്ങി.
"പറയൂ".
"നയൻ ആദിയയുടെ അടുത്ത കൂട്ട്കാരിയാണ്. സാമ്പത്തിക പരമായി കുഴപ്പമില്ലാത്ത ചുറ്റുപാടിൽ ആണ് കഴിയുന്നത്. കുറച്ച് കടങ്ങൾ ഉണ്ട് പക്ഷെ ജോലി ചെയ്ത് അതെല്ലാം വീട്ടിക്കൊണ്ട് ഇരിക്കുകയാണ്. ഹാൻഡ്ബാഗുകളും ചെരുപ്പുകളും അവളുടെ ഒരു ബലഹീനത ആണ്. സാധാരണ പെൺകുട്ടികൾക്ക് ഉണ്ടാവുന്നത് പോലെ അത്രേ ഉള്ളു. അവളെ കുറിച്ച് മോശമായി ഒന്നും കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല. അവളുടെ മാതാപിതാക്കളെ കുറിച്ചും മോശമായി ഒന്നും കിട്ടിയില്ല. ഞങ്ങൾ കൂടുതൽ ഉള്ളിലേക്ക് ചികഞ്ഞ് കൊണ്ട് ഇരിക്കുകയാണ്. എന്തെങ്കിലും നമുക്ക് കിട്ടും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്", പ്രിയ പറഞ്ഞു.
"ആദിയ അവളോട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാ എനിക്ക് തോനുന്നത്", ആദിത്യൻ ഒരു അഭിപ്രായം പറഞ്ഞു.
"ആയിരിക്കാം", പ്രിയ വിശ്വാസം ഇല്ലാത്തപോലെ പറഞ്ഞു. "അടുത്ത ആൾ സരിത. താങ്കളോട് പേര് പറഞ്ഞത് ആനി എന്നാണ്. ഞങ്ങൾക്ക് അവളെ കുറിച്ച് ഒരു കേട്ട് കാര്യങ്ങൾ കിട്ടിയിട്ടുണ്ട്".
"എങ്ങനെ ഉള്ള കാര്യങ്ങൾ?".
"കോളേജിലുള്ള ഒരു സാറുമായി അയാൾ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉള്ളതാണ്
💬 Comments
View all comments