Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
അവളുടെ പഴയ കാര്യങ്ങൾ ഒന്നും പുറത്ത് വരരുത് എന്ന് നിർബന്ധം ഉണ്ട്. അരവിന്ദിനെ പോലെ ഇവൾക്കും നമുക്ക് ജോലിയിൽ സ്ഥാനക്കയറ്റം നൽകാം അത്കൊണ്ട് ഞങ്ങളുടെ പ്രതിനിധികൾ അവളെ കാണാൻ പോയി", പ്രിയ പറഞ്ഞു.
"നിങ്ങൾ, എന്ത്?", ആദിത്യൻ കണ്ണ് മിഴിച്ച് ദേഷ്യപ്പെട്ട് കൊണ്ട് ചോദിച്ചു.
"ഞങ്ങൾക്ക് അറിയില്ല നിങ്ങൾ മനു വർമ്മയുടെ മക്കൾ ആണെന്ന വാർത്ത എപ്പോൾ ആണ് പുറംലോകം അറിയുന്നത് എന്ന്. അത്കൊണ്ട് ഞങ്ങൾ സമയം പാഴാക്കാതെ അവളെ കാണാൻ പോയി", പ്രിയ മറുപടി പറഞ്ഞു. "ഞങ്ങളുടെ ഒരു ഏജന്റ് അവളെ ഒരു ജോബ് കൺസൾട്ടന്റ് എന്ന രീതിയിൽ നമ്മുടെ കമ്പനിയിൽ ഒരു മീറ്റിംഗിന് വിളിപ്പിച്ചു. നല്ല കഴിവും സാമർത്യവും ഉള്ളവരെ ജോലിക്കായി തിരയുന്ന ഒരു ആളെ പോലെ അയാൾ അവളുടെ ഇന്റർവ്യൂ എടുത്തു".
"നിങ്ങൾ എന്നോട് സരിതയെ കാണാൻ പോകുന്നതിനെ കുറിച്ച് ആദ്യമേ ചോദിക്കേണ്ടത് ആയിരുന്നു", ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
"ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നില്ല. നിങ്ങൾ മൂന്ന് പേരെ കുറിച്ച് പത്രക്കാർ ഐപ്പോളാണ് കണ്ട് പിടിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു", പ്രിയ ഒരു വിഷമത്തോടെ എന്നാൽ ചെറിയൊരു അഭിമാനത്തോട്കൂടെ പറഞ്ഞു. "എന്തായാലും ഞങ്ങൾ അവൾക്ക് ഒരു ഓഫർ കൊടുത്തു. ബോംബയിൽ നല്ലൊരു ജോലി കൂടെ സ്ഥാനക്കയറ്റവും, നല്ലൊരു ശംബളവും, ഒരു വീട്, കമ്പനി കാർ അങ്ങനെ എല്ലാം. നമ്മുടെ ബോംബെയിൽ ഉള്ള ടാലെന്റ് ഏജൻസിയിൽ ആണ് ജോലി ശെരിയാക്കിയത്. അവൾ അവിടെ മൂന്ന് വർഷം ജോലി ചെയ്തിരിക്കണം അതിന് ശേഷം അവൾക്ക് വേണമെങ്കിൽ നമ്മുടെ ബാംഗ്ലൂർ ഓഫീസിലേക്ക് മാറാം".
"പിന്നെ?", ആദിത്യൻ തറപ്പിച്ച് ദേഷ്യത്തോടെ
💬 Comments
View all comments