Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
സിഗരറ്റ് കത്തിച്ച് കൊണ്ട് വിഷമത്തോടെ പറഞ്ഞു.
"എന്താണ് താങ്കളെ അലട്ടുന്ന പ്രെശ്നം, ആദിത്യ?", കുറച്ച് സമയം മിണ്ടാതെ ഇരുന്നതിന് ശേഷം പ്രിയ ചോദിച്ചു. "എന്റെ അറിവിൽ മിക്കവാറും ആൾക്കാർ ഇത്ര അധികം പണം അപ്രതീക്ഷിതമായി കിട്ടുമ്പോൾ സന്തോഷിക്കാറാണ് പതിവ്".
"പണം അല്ല പ്രെശ്നം", ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "അതിന്റെ പുറകെ വരുന്ന ഉത്തരവാദിത്തങ്ങൾ അതാണ് പ്രെശ്നം. അദ്ദേഹം അത് മുഴുവൻ ഞങ്ങളുടെ തലയിൽ പെട്ടെന്ന് കൊണ്ടുവന്ന് കെട്ടിവച്ചു. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷം ഇതിനെ കുറിച്ച് ഒരു ഊഹം പോലും ഞങ്ങൾക്ക് തരാതെ. അദ്ദേഹത്തിന് ഞങ്ങൾ ഇതിന് പ്രാപ്തരാണോ എന്ന് പോലും അറിയില്ല. എന്നിട്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആയിരകണക്കിന് അല്ല പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം കെട്ടിപ്പടുക്കാനും കുടുംബത്തെ സംരക്ഷിക്കാനും ഉള്ള ആ വലിയ ഉത്തരവാദിത്തം ഞങ്ങളെ ഏല്പിച്ചു".
"അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലയിരുന്നു, ആദിത്യ", പ്രിയ പറഞ്ഞു. അവൾക്ക് അറിയാവുന്ന മനു വർമ്മ പൂർണ വിശ്വാസം ഇല്ലാതെ ആദിത്യൻ സ്വന്തം മകൻ ആണെങ്കിൽ പോലും അങ്ങനെ ഒരു ഉത്തരവാദിത്തം കൊടുക്കില്ല എന്ന് ഉറപ്പുണ്ട്.
"അദ്ദേഹത്തിന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?. അദ്ദേഹത്തിന് ഞങ്ങളെ കുറിച്ച് ശെരിക്കും അറിയുക പോലും ഇല്ല. അദ്ദേഹത്തിന്റെ സഹായികൾ നൽകുന്ന രേഖകളിൽ നിന്ന് ഞങ്ങളെ കുറിച്ച് വായിച്ച് മനസ്സിലാക്കിയത് അല്ലാതെ വേറെ എന്തറിയാം. അദ്ദേഹം ഞങ്ങളെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല".
ആദിത്യൻ മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് നോക്കി. ആ ഫയലിന്റെ മുകളിൽ 'M' എന്ന അക്ഷരം പുറത്തേക്ക് തള്ളി പൊന്തി നിൽക്കുന്നുണ്ടായിരുന്നു. അവന് അത് കടലിലേക്ക് വലിച്ചെറിഞ്ഞ്, ഈ
💬 Comments
View all comments