Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
വിൽപത്രം മനു വർമ്മക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് ഉറക്കെ വിളിച്ച് പറയണം എന്ന് തോന്നി.
"ഇപ്പോൾ ഞാനും ആദിയയും ആദിരയും ഈ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിയാൻ പറ്റാത്തത്ര അകപ്പെട്ട് പോയിരിക്കുക ആണ്. ഇനി മുതൽ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഇഷ്ട്ടത്തിന് ജീവിക്കാനും പറ്റില്ല", ആദിത്യൻ പറഞ്ഞ് തുടങ്ങി. "ഒന്ന് ആലോജിച്ച് നോക്കു നിങ്ങൾ ഇപ്പോൾ എന്റെ കൂടെ ഇല്ലെങ്കിൽ ഉള്ള അവസ്ഥ. നിങ്ങളുടെ സഹായം ഇല്ലാതെ ഇനിയുള്ള കുറച്ച് ആഴ്ച്ചകളോ മാസങ്ങളോ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് എനിക്ക് ഒരു രൂപവും ഇല്ല. എനിക്ക് വേണ്ടിയുള്ള സെക്യൂരിറ്റിയും, ഭക്ഷണം പാകം ചെയ്യാനും, വൃത്തിയാക്കാനും ഉള്ള ആളുകളുടെ ആവശ്യഗത എനിക്ക് ഇപ്പോൾ
മനസ്സിലാവും പക്ഷെ എന്റെ ജീവിതം ഇനി മുതൽ എന്റേത് അല്ല. എനിക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ എനിക്ക് പ്രേമിക്കാൻ പറ്റില്ല. എന്റെ ജോലികൾ തീർത്ത് കൂട്ടുകാരുടെ കൂടെ എനിക്ക് ഒരു സിനിമക്ക് പോകാൻ പറ്റില്ല. കൂട്ടുകാരുടെ കൂടെ അടിച്ച് പൂസായി കിടന്ന് അടുത്ത ദിവസം രാവിലെ ഓഫീസിൽ വിളിച്ച് അവധി പറയാൻ പറ്റില്ല. പത്രക്കാരെ പേടിക്കാതെ എനിക്ക് സ്വസ്ഥമായി വീട്ടിൽ പോയി അച്ഛനോടും അമ്മയോടും സംസാരിക്കാൻ പറ്റില്ല. എന്റെ സമയം എന്റേത് അല്ലാതായി തീരുകയാണ്".
ആദിത്യൻ കസേരയിലേക്ക് ചാരി ഇരുന്ന് കാലുകൾ എടുത്ത് മേശയുടെ മുകളിൽ വച്ചു.
"ഇത് ശെരിക്കും പണക്കാർക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ജെയിൽ പോലെ ആണ്. എനിക്ക് വേണ്ടത് എന്ത് വേണമെങ്കിലും കിട്ടും പക്ഷെ സ്വാതന്ത്രം ഇല്ല, ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. അതാണ്
💬 Comments
View all comments