Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
നല്ലത് എന്ന് തോനുന്നു പക്ഷെ ഒരു പ്രെശ്നം ഉണ്ട് ജോളിക്കും അരവിന്ദിനും ഈ കാര്യം അറിയാം", ആദിത്യൻ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു.
"എന്റെ ദൈവമേ", ആദിയ പേടിയോടെ പറഞ്ഞു. "എന്റെ കൂട്ടുകാരികൾക്കും അറിയാം".
"അതെ", ആദിത്യൻ അവൾ പറഞ്ഞത് ശെരി വച്ചു.
"നീ ഇപ്പോഴും അവരോട് നല്ല കൂട്ടണോ?", ആദിയ മുടി ചെവിയുടെ പുറകിലേക്ക് ഒതുക്കി വച്ച് താടി ചൊറിഞ്ഞ് കൊണ്ട് ആദിത്യനോട് ചോദിച്ചു.
"അവർ രണ്ട് പേരും ഇപ്പോഴും എന്റെ ഉറ്റ ചങ്ങാതിമാർ ആണ്. നിന്റെ കൂട്ടുകാരികളോ?", ആദിത്യൻ ചോദിച്ചു.
"നയനുമായി ഇപ്പോഴും നല്ല കൂട്ടാണ്. മാറ്റ് രണ്ട് പേരുമായി അത്രക്ക് അടുപ്പം ഇല്ല", ആദിയ പറഞ്ഞു.
"ആദിയ ഇനി ശ്രേധിച്ച് കേൾക്ക്, ഞാൻ ഈ പ്രേശ്നത്തെ കുറിച്ച് ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കുറച്ച് കൂടുതൽ സമയം കിട്ടി. ഒരു പോംവഴി കണ്ടിട്ടും ഉണ്ട്", ആദിത്യൻ പതുക്കെ പറഞ്ഞ് തുടങ്ങി. "കഴിഞ്ഞ രാത്രി ഞാൻ അകെ പരിഭ്രമത്തോടെ പെരുമാറുന്നത് കണ്ട് അഡ്വക്കേറ്റ് പ്രഭാകരൻ എന്നോട് പറഞ്ഞു എന്ത് സ്വകാര്യ കാര്യവും ഭാവിയിൽ പ്രെശ്നം ഉണ്ടാക്കും എന്ന് തോന്നുക ആണെങ്കിൽ പ്രിയയെ വിശ്വസിച്ച് അത് പറയാം എന്ന്. അത് കൊണ്ട് ഞാൻ . . ."
"നീ അവളോട് പറഞ്ഞോ?", ആദിയയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യൻ അവളെ ആദ്യമായി ആണ് പ്രേമഭാവത്തോടെ അല്ലാതെ കോപഭാവത്തോടെ കാണുന്നത്. ഒരു മദാലസയായ സ്ത്രീ രൗദ്ര ഭാവത്തിൽ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ എത്ര ഭയാനകം ആയിരിക്കും എന്ന്
💬 Comments
View all comments