Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
ആദിത്യൻ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്. ഒരു ദേവി കോപപ്പെട്ടാൽ ഉണ്ടാവുന്ന പോലൊരു അവസ്ഥ.
"നമുക്ക് ഇത് എനിമറ്റാരും അറിയാതെ ഒതുക്കി തീർക്കാൻ പുറത്ത് നിന്നുള്ള സഹായം എന്തായാലും വേണം", ആദിത്യൻ അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഒരു സത്യാവസ്ഥ തുറന്ന് പറഞ്ഞു. "എല്ലാവരുടെയും നന്മക്ക് വേണ്ടി ഈ കാര്യം പുറത്ത് അറിയാതെ ഇരിക്കാൻ നമ്മൾ അവരെ നിശബ്ദർ ആക്കുന്നു".
ഇത് കേട്ടതോടെ ആദിയ പേടിച്ച് വായ തുറന്ന് ഇരുന്ന് പോയി. അവളുടെ
മുഖഭാവം കണ്ട് ആദിത്യൻ കാര്യങ്ങൾ കുറച്ച് കൂടുതൽ വ്യക്തമായി പറഞ്ഞ് കൊടുത്തു.
"അവരെ ഉപദ്രവിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞ് വന്നത്. ഞാൻ ഉദ്ദേശിച്ചത് നല്ല കാര്യങ്ങൾ. വർഷാ വർഷം വിനോദ യാത്ര, നല്ലൊരു ജോലി, കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, ഹോസ്പിറ്റൽ ആനുകൂല്യങ്ങൾ അങ്ങനെ അങ്ങനെ. അവർക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ നമ്മൾ അവരെ സഹായിക്കുന്നു. അവരെ ഉപദ്രവിക്കുകയോ, ഭീക്ഷിണിപ്പെടുത്തുകയോ ഒന്നും ചെയ്യാതെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു".
"ഞാൻ ശെരിക്കും പേടിച്ച് പോയി", കാര്യങ്ങൾ ശരിക്കും മനസ്സിലായി വന്നപ്പോൾ ആദിയ ഒരു ആശ്വാസത്തോടെ പറഞ്ഞു.
"ശെരിയാ, ഞാനും ആദ്യം കേട്ടപ്പോൾ പേടിച്ച് പോയി. പ്രിയ നമ്മുടെ കൂട്ടുകാരുടെ എല്ലാം വിശദാംശങ്ങള് ശേഖരിച്ച് കൊണ്ട് ഇരിക്കുക ആണ്. വളരെ രഹസ്യമായി ആണ് ഇതെല്ലം ചെയുന്നത്. പ്രിയക്ക് ഉറപ്പ് ഉണ്ട് മറ്റാരും അറിയാതെ ഇത് ഒതുക്കി തീർക്കാൻ പറ്റും എന്ന്", ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് ആദിയയുടെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. "അല്ലെങ്കിൽ തന്നെ പതിനായിരക്കണക്കിന് ആളുകളുടെ ഭാവി സംരക്ഷിക്കുന്നത് ഞാൻ ചെയ്യുന്ന പ്രവൃത്തികളിലെ,
💬 Comments
View all comments