Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
അവളുടെ മേക്കപ്പ് സാമഗ്രികൾ സിങ്കിന്റെ സൈഡിലുള്ള സ്ലാബിൽ വച്ചതിന് ശേഷം ലക്ഷ്മിയുടെ കൈയ്യിൽ നിന്ന് ആ ലിസ്റ്റ് പിടിച്ച് വാങ്ങി. പ്രിയ അതിലെ ഓരോ പേരുകളുടെ മുകളിലൂടെ വിരൽ ഓടിച്ച് നോക്കുന്നത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു.
"ഈ അവസാനത്തെ മൂന്ന് പേരുകൾ." പ്രിയ ലക്ഷ്മിയോട് ചോദിച്ചു.
"അത് ഞാൻ രാത്രിയിൽ എഴുതി ചേർത്തതാണ്." ലക്ഷ്മി മറുപടി പറഞ്ഞു. "ഞാൻ ഇന്നലെ രാത്രി വീട്ടിലേക്ക് പോയതിന് ശേഷം കുറച്ച് നേരം കൂടി ഇതിന്റെ പുറകെ ഇരുന്നു. അതിൽ കുറച്ച് പേരുകൾ കൂടി എഴുതി ചേർത്തു. കുറച്ച് പേരുകൾ വെട്ടി കളഞ്ഞു. വെട്ടി കളഞ്ഞവർ എല്ലാ വേറെ ആരെയോ കാണുന്നുണ്ടെന്ന് ഇന്റർനെറ്റിൽ നോക്കിയപ്പോൾ കാണാൻ കഴിഞ്ഞു."
"ലിസ്റ്റിൽ ആരൊക്കെ ഉണ്ട്?." ആദിത്യൻ ചോദിച്ചു. കള്ള കാമുകി മാരെ കൊണ്ട് കറങ്ങാൻ പോകുന്നത് അവന് വിഷമം ഉണ്ടാക്കി എങ്കിലും പ്രിയ ആ ലിസ്റ്റിൽ ആരെ എല്ലാം ആണ് ചേർത്തത് എന്ന് അറിയാൻ അവന് അതിയായ ആഗ്രഹം തോന്നി.
"അതെല്ലാം ഭക്ഷണത്തിന് ശേഷം പറയാം." പ്രിയ പെട്ടെന്ന് പറഞ്ഞു. "ഞങ്ങൾ നിനക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഉടുക്കാനുള്ള ഉടുപ്പുകൾ ഇപ്പോൾ എടുത്ത് വയ്ക്കാം."
പ്രിയയും ലക്ഷ്മിയും ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. തന്റെ ജീവിതത്തിൽ ഇതിലും കൂടുതൽ ഇനി എന്തൊക്കെ ആണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൻ ആലോജിച്ചു.
രാവിലത്തെ ഭക്ഷണം വളരെ സ്വാദുള്ളത് ആയിരുന്നു. നയൻ ആദിത്യനെ ആദ്യമായി കാണുന്നത് പോലെ അവന് കൈയ് കൊടുത്തു. അവളുടെ പെങ്ങളും വളരെ നന്നായി അവനോട് പെരുമാറി. അവൾ നയന്റെ ഒരു ചെറിയ പതിപ്പ് തന്നെ ആയിരുന്നു. അവളുടെ പോലെ തന്നെ നല്ല വടിവൊത്ത ശരീരം അവളുടെ പെങ്ങൾക്കും ഉണ്ടായിരുന്നു. അരവിന്ദ് നയൻനേ ഇപ്പോൾ കണ്ടാൽ വായും പൊളിച്ച് നോക്കി നിന്ന്
💬 Comments
View all comments