Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
പോകും എന്ന് ആദിത്യന് തോന്നി. ആദിത്യൻ അതും ഓർത്ത് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
ആദിയ സംസാരത്തിന്റെ ഇടയിൽ ആദിരയെയും ആ സംഭാഷണത്തിൽ ഉൾപ്പെടുത്തി കൊണ്ട് ഇരുന്നു. ദ്വീപിലെ ജീവിതത്തെ കുറിച്ച് അവൾ കൂട്ടകാരിയോടും അവളുടെ അനിയത്തിയോടും വാതോരാതെ സംസാരിച്ച് കൊണ്ട് ഇരുന്നു. ബോംബെയിൽ പത്രക്കാർ അവരെ വിളിച്ചും ഇമെയിൽ അയച്ചും ശല്യപ്പെടുത്തുന്നതിനെ കുറച്ച് അവർ ആദിയയോടും ആദിരയോടും പറഞ്ഞു. കഴിഞ്ഞ ദിവസം അവർ ഒരു കോഫി ഷോപ്പിൽ ഇരുന്നപ്പോൾ ടീവിയിൽ ആദിയ ചാർലീസ് തെറോണിന്റെ ഫോട്ടോ എടുത്തത് കാണിച്ചതിനെ കുറിച്ചും പറഞ്ഞു. അവളുടെ അടുത്ത മേശയിൽ ഇരുന്ന ഒരു പെൺകുട്ടി ആദിയയെ നല്ല പരിജയം ഉണ്ടെന്ന് പറഞ്ഞതിനെ കുറിച്ചും സംസാരിച്ചു.
"അപ്പോൾ നീ എന്താണ് പറഞ്ഞത്?." ആദിയ നയൻനോട് ചോദിച്ചു.
നയൻ കസേരയിൽ തിരിഞ്ഞ് ഇരുന്ന് അത് അഭിനയിച്ച് കാണിച്ചു. "ശെരിക്കും ഞാൻ അവളുടെ ഉറ്റ ചെങ്ങാതി ആണ്. ഞാൻ നിന്നെ ഇത് വരെ കണ്ടിട്ട് കൂടി ഇല്ലല്ലോ." അവൾ അങ്ങനെ അഭിനയിച്ച് കാണിക്കുമ്പോൾ അവളുടെ പോണിടെയിൽ ആയി കെട്ടി വച്ച് ഇരുന്ന മുടി ഇളകി കളിക്കുക ആയിരുന്നു. അവൾ പിന്നെ ഫോൺ എടുത്ത് തുറന്ന് അതിന്റെ സ്‌ക്രീനിൽ ഉള്ള അവളും ആദിയയും കൂടി നിൽക്കുന്ന ഫോട്ടോ കാണിച്ച് കൊണ്ട് പറഞ്ഞു. "ഇതാണ് എന്റെ തെളിവ്. നിന്റെ കൈയിൽ ഇങ്ങനെ വല്ല തെളിവും ഉണ്ടോ?."
ആദിയ ഇത് കേട്ടപ്പോൾ പൊട്ടി ചിരിച്ച് പോയി. ആ പെണ്ണ് അപ്പോൾ പെട്ടെന്ന് മിണ്ടാതെ ഇരുന്ന് അവളുടെ അടുത്ത് ഇരുന്ന കൂട്ടകാരിയോട് ഞങ്ങളുടേത് ഒരു രഹസ്യ കൂട്ട്കെട്ട് ആണെന്ന് പറഞ്ഞതിനെ കുറിച്ച് നയന്റെ അനിയത്തി നന്ദിനി പറഞ്ഞ് പൊട്ടി ചിരിച്ചു.
"ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല." നയൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
അവർക്ക് പിന്നെ കൂടുതൽ സംസാരിക്കാൻ സമയം കിട്ടിയില്ല. ആദിര പീറ്ററിന്റെയും ജേക്കബിന്റെയും കൂടെ
💬 Comments
View all comments