Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
അതി സുന്ദരികൾ ആണ് അത് കൊണ്ട് തന്നെ അവർ ആരും തന്റെ കൂടെ ഡേറ്റിംഗിന് വരാൻ ഒരു താല്പര്യവും കാണിക്കില്ല എന്ന് ആദിത്യന് ഉറപ്പായിരുന്നു.
പ്രിയ കണ്ണുരുട്ടി കൊണ്ട് ആദിത്യനെ നോക്കി. ലക്ഷ്മി അവന്റെ മുൻപിൽ ചെന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു. "ഞങ്ങൾ അവരെ വിളിച്ച് നിങ്ങൾ രണ്ട് പേർക്കും സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കി തരും. താങ്കളുടെ പ്രൊഡക്ഷൻ കമ്പനിയിലോ മാഗസീൻ ഓഫീസിലോ അവരെ വിളിപ്പിച്ച് സംസാരിക്കും. താങ്കൾ അപ്പോൾ യാദൃച്ഛികമായി അവിടെ വരും അവരോട് സംസാരിച്ച് താങ്കൾ അടുത്ത ആഴ്ച്ച പോകുന്ന ഇവന്റിന് കൂടെ വരാൻ അവരെ ക്ഷേണിക്കും."
"അപ്പോൾ ഇതിൽ ഏതെങ്കിലും ഒരു പെൺകുട്ടിയെ എന്റെ കൂടെ ഡേറ്റിംഗിന് കൊണ്ട് പോകാൻ ഞാൻ ശ്രെമിക്കണം അല്ലെ?." ആദിത്യൻ പുച്ഛത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു. "അതിലും നല്ലത് നിങ്ങൾ ഇപ്പോൾ തന്നെ ഈ ലിസ്റ്റ് കീറി കളയുന്നതാണ്."
"നമുക്ക് അത്യാവശ്യം എങ്കിൽ പുബ്ലിസിസ്റ്റ് മുഗേന അവരെ വിളിക്കാൻ പറ്റും. ഇവർക്ക് ആർക്കും അവരോട് എതിർത്ത് പറയാൻ പറ്റില്ല. മനു വർമ്മ ഒരുപാട് പെൺകുട്ടികളുടെ കൂടെ ഡേറ്റിംഗിന് പോയിട്ട് ഉണ്ട്. ഞങ്ങൾക്ക് അത് കൊണ്ട് തന്നെ ഇതിൽ നല്ല മുൻ പരിജയം ഉണ്ട്." ലക്ഷ്മി ആദിത്യനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
"നമുക്ക് എനിയെങ്കിലും ലിസ്റ്റിലുള്ള പേരുകൾ നിനക്ക് താല്പര്യം ഉണ്ടോ എന്ന് നോക്കാം ആദിത്യ?." പ്രിയ മുഖം കടുപ്പിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു. "സ്വയം താഴ്ത്തി കെട്ടുന്നത് കഴിഞ്ഞെങ്കിൽ നമുക്ക് ബാക്കി കാര്യത്തിലേക്ക് കടക്കാം."
"ഞാൻ എങ്ങനെ ആണ് സ്വയം താഴ്ത്തി കെട്ടിയത്?." ആദിത്യൻ പ്രിയയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു. പ്രിയ അതിന് മറുപടി പറയാൻ വന്നപ്പോൾ അവളുടെ മൊബൈൽ ഫോൺ അടിക്കാൻ തുടങ്ങി.
അവൾ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "എനിക്ക് ഈ കോൾ ഇപ്പോൾ
💬 Comments
View all comments