Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
രഹസ്യമായി വയ്ക്കാനും ശ്രെമിക്കണം."
"ഞങ്ങൾ ഇത് വരെ എല്ലാം വളരെ രഹസ്യമായി ആണ് മുൻപോട്ട് കൊണ്ട് പോകുന്നത്." ആദിത്യൻ പറഞ്ഞു.
"അത് അല്ല ആദിത്യ ഞാൻ പറഞ്ഞത് താങ്കൾ എല്ലാവരോടും സാധാരണ പോലെ പെരുമാറണം. ആദിയയോടും ആദിരയോടും ഇതിനെ കുറിച്ച് ഇപ്പോൾ പറയരുത്. താങ്കളുടെ പെങ്ങമ്മാരെ കുറിച്ച് ഉള്ള കാര്യങ്ങൾ ഇനി മുതൽ പ്രിയയോട് സംസാരിക്കാതിരിക്കാൻ ശ്രെമിക്കണം. പ്രിയയോട് സേഫ് ഹൗസിനെ കുറിച്ച് ഞാൻ സംസാരിക്കാം. നീ പറഞ്ഞ കാര്യങ്ങൾ ശെരിയാണെങ്കിൽ ഇവർ രണ്ട് പേരോടും കാര്യങ്ങൾ സംസാരിക്കാൻ ഏറ്റവും ഉചിതമായ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഞാൻ തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
"ശെരി പ്രഭേട്ട ഇതിനെ കുറിച്ച് ആലോജിക്കാതെ ഇരിക്കുക. സാധാരണ രീതിയിൽ പെരുമാറാൻ ശ്രെമിക്കണം." ആദിത്യൻ വക്കീൽ പറഞ്ഞത് ഒന്ന് കൂടി ഉരുവിട്ടു. താൻ ഇതൊക്കെ എങ്ങനെ ആണ് സംശയത്തിന് ഇടവരുത്താതെ നടത്താൻ പോകുന്നത് എന്ന് ആദിത്യന് ഒരു രൂപവും ഇല്ലായിരുന്നു.
അവർ ദ്വീപിന് ഒരു വലം വച്ച് കഴിഞ്ഞത്തിന് ശേഷം ബോട്ട് ജെട്ടിയുടെ അടുത്തേക്ക് വന്നു. വക്കീൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ ആദിത്യൻ ഒന്ന് മുരണ്ടു. എൽദോ തന്നെ എന്തോ കാര്യത്തിന് വേണ്ടി കുടുക്കാൻ ശ്രേമിക്കുക ആണെന്ന് ആദിത്യന് ഉറപ്പായിരുന്നു. ഒന്നുങ്കിൽ അത് അല്ലെങ്കിൽ താൻ വെറുതെ എഴുതാപ്പുറം വായിച്ച് വിഷമിക്കുക ആണ്. മനു വർമ്മയുടെ ദ്വീപ് നടത്തുന്ന എൽദോ എന്തോ വിലപിടിപ്പുള്ള സാധനം അവിടെ ഒളിപ്പിച്ച് വച്ചിരിക്കുക ആണ് അത് ദ്വീപിന്റെ അവകാശികൾ ആയ പുതിയ പിള്ളേരുമായി പങ്ക് വയ്ക്കാൻ അയാൾക്ക് താല്പര്യം ഇല്ല.
എന്തായാലും എൽദോയെ ചുറ്റി പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. പ്രഭേട്ടൻ തന്നെ സഹായിക്കാം എന്ന് പറഞ്ഞതിൽ ആദിത്യന് കുറച്ച് ആശ്വാസം തോന്നി. ഇന്ന് എന്തായാലും റോക്കിയെ കണ്ട് കാര്യങ്ങൾ അയാളോട് കൂടി പറയണം എന്ന്
💬 Comments
View all comments