Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
സ്പീഡ് ബോട്ടിൽ ദ്വീപ് ചുറ്റി കാണണം."
"ശെരി നീ വേഗം കുളിക്കാൻ നോക്ക്. ഭക്ഷണം കഴിക്കാൻ പോകാൻ ഇപ്പോൾ തന്നെ വളരെ വൈകി." പ്രിയ കുറച്ച് അധികാരത്തോടെ പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് ബാത്റൂമിലേക്ക് പോയി. ബാത്ടബ്ബിൽ ഉണ്ടായിരുന്ന കുറച്ച് വെള്ളവും ഒഴുകി പോകുന്നത് കണ്ട് ആദിത്യൻ വിഷമത്തോടെ അത് നോക്കി കൊണ്ട് മുരണ്ടു.
"അത് തണുത്ത് പോയി അതാ തുറന്ന് വിട്ടത്." പ്രിയ അവന്റെ പുറകിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു. അവൾ അവന്റെ ഇടുപ്പിൽ പിടിച്ച് കൊണ്ട് അവന്റെ കഴുത്തിന് പുറകിൽ ഒരു ചുടു ചുംബനം നൽകി. ലക്ഷ്മി ലൗഞ്ചിൽ ഇരിക്കുന്നത് കൊണ്ട് പ്രിയ എന്തായാലും തന്റെ കൂടെ കുളിക്കാൻ വരില്ല എന്ന് ആദിത്യന് ഉറപ്പായിരുന്നു. അവൾ തന്നോട് കാണിക്കുന്ന അടുപ്പം ആസ്വദിച്ച് ആദിത്യൻ പുഞ്ചിരിച്ചു. "നീ ഇന്ന് എന്തായാലും തനിയെ ഷവർ ചെയ്ത് ത്രിപ്ത്തിപ്പെട്."
ആദിത്യൻ പ്രഭേട്ടൻ പറഞ്ഞത് പോലെ മുറിയുടെ ചുറ്റും ഒളി ക്യാമറ ഉണ്ടോ എന്ന് നോക്കി. അവൻ ഇവിടെ നിന്ന് ചെയ്ത കാര്യങ്ങൾ എല്ലാം എൽദോ കാണുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്തിട്ട് ഉണ്ടാവും എന്ന് ചിന്തിച്ചപ്പോൾ ആദിത്യൻ പേടിയോടെ തുപ്പൽ ഇറക്കി പോയി.
"ഹേയ് നീ ഓക്കേ അല്ലെ?. നിന്നെ എന്തോ പ്രെശ്നം അലട്ടുന്നത് പോലെ ഉണ്ടല്ലോ?." പ്രിയ അവന്റെ മുൻപിലേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ കഷ്ട്ടപ്പെട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. "നല്ലോണം ക്ഷീണിച്ച് ഇരിക്കുക ആണ്. ജൂഡ് എന്നെ കൊണ്ട് കഠിനമായി വ്യായാമം ചെയ്യിച്ചു. എന്റെ പേശികൾ എല്ലാം വലിഞ്ഞ് മുറുകി വേദന എടുത്ത് കൊണ്ട് ഇരിക്കുവാണ്. ശെരിക്കും ഒന്ന് കിടന്നാൽ മതി എന്നുണ്ട്." ഇത് കേട്ട് അവളുടെ മുഖത്തെ സങ്കട ഭാവം കണ്ടപ്പോൾ ആദിത്യൻ പറഞ്ഞു. "എനിക്ക് കുഴപ്പം ഒന്നും
💬 Comments
View all comments