Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ഇല്ല. ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ച് കഴിഞ്ഞാൽ എനിക്ക് കുറച്ച് ആശ്വാസം കിട്ടു."
"ഉറപ്പല്ലേ?." പ്രിയ വിഷമത്തോടെ ചോദിച്ചു. അവന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു. "ഞാൻ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും നിന്നെ കൂടുതൽ ബുദ്ധിമുട്ടിച്ചത് കൊണ്ട് അല്ല ഈ ക്ഷീണം എന്ന് ഞാൻ കരുതിക്കോട്ടെ."
"ഒരിക്കലും അല്ല. ഞാൻ ജൂഡ് പ്രോത്സാഹിപ്പിക്കുന്നത് കേട്ട് കൂടുതൽ വ്യായാമം ചെയ്തതിന്റെ പ്രെശ്നം ആണ്." ഇത് പറഞ്ഞ് കൊണ്ട് ആദിത്യൻ അവളെ കെട്ടിപ്പിടിക്കാൻ മുൻപോട്ട് ആഞ്ഞു പക്ഷെ പ്രിയ ചിരിച്ച് കൊണ്ട് അതിൽ നിന്ന് ഒഴിഞ്ഞ് മാറി.
"ആദ്യം പോയി കുളിച്ചിട്ട് വാ. നീ വിയർത്ത് കുളിച്ച് ഇരിക്കുവാണ് എന്റെ ഉടുപ്പെല്ലാം ചീത്തയാവും." പ്രിയ ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആദിത്യൻ ഷവറിൽ കയറി ചെറു ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ അവന് ചെറിയ ആശ്വാസം തോന്നി. ബാത്ടബ്ബിൽ കുളിക്കുന്നതിന്റെ സുഖം ഇല്ലെങ്കിലും കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. അവന്റെ മനസ്സ് ഈ ദ്വീപിൽ വന്നതിന് ശേഷം തനിക്ക് എതിരെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഉണ്ടായ എല്ലാ സംഭാഷണത്തെയും ഓർത്ത് എടുക്കാൻ തുടങ്ങി.
എൽദോ ഇങ്ങനെ എന്ത് കൊണ്ട് ആണ് ചെയ്യുന്നത് എന്ന് മാത്രം അവന് ഇപ്പോഴും മനസ്സിലായില്ല. തന്നെ ഭീഷണിപ്പെടുത്തി പണം അപഹരിക്കേണ്ട എൽദോയുടെ തീരുമാനത്തിന് ഉള്ള കാരണം മാത്രം അവന് എത്ര ചിന്തിച്ചിട്ടും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. എൽദോ ഇവിടെ ഒരു സ്വപ്നതുല്യമായ ജീവിതം ആണ് ജീവിക്കുന്നത്. അവന് കൊടുക്കുന്ന ശബളത്തിൽ നിന്ന് പത്ത് പൈസ പോലും ചെലവഴിക്കേണ്ട ആവശ്യം ഇവിടെ ഇല്ല. അവന് ആവശ്യമുള്ളത് എല്ലാം ഇവിടെ ഉള്ളപ്പോൾ എന്നെ ഭേഷണിപ്പെടുത്തേണ്ട കാര്യം എന്താണ്?.
ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ഷവർ ഓഫ് ചെയ്ത് ടവ്വൽ എടുത്ത് വെള്ളം ശരീരത്തിൽ നിന്ന് തുടച്ച് കളഞ്ഞു. അവൻ ഉടുപ്പ് മാറാൻ വേണ്ടി ആ
💬 Comments
View all comments