Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ഇപ്പോഴത്തെ അവസ്ഥ വിവരിക്കാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടി ഇരിക്കുന്നു." ആദിയ പതിയെ പറഞ്ഞു. "എനിക്ക് ഇപ്പോൾ ഒരു പുതപ്പിന്റെ ഉള്ളിൽ കയറി ഒളിച്ചാൽ മതി എന്ന് ഉണ്ട്."
"പാവം ആദിയ." ആദിര ഒരു കൈയ് ആദിയയുടെ തോളിലൂടെ ഇട്ട് കെട്ടിപ്പിടിച്ച് അവളെ ശരീരത്തിലേക്ക് ഒന്ന് അമർത്തി കൊണ്ട് പറഞ്ഞു.
ആദിത്യൻ ഇത് കണ്ട് പുഞ്ചിരിച്ച് കൊണ്ട് നോക്കി ഇരുന്നു. ആദിര ദ്വീപിൽ വന്നതിന് ശേഷം ആരോടെങ്കിലും സഹാനുഭൂതിയോടെ പെരുമാറുന്നത് ആദിത്യൻ ഇത് ആദ്യമായി കാണുക ആയിരുന്നു. ഇന്ന് രാവിലെ ആദിയയുമായി ഉണ്ടായ സംഭാഷണം ഓർത്തപ്പോൾ ആ സഹാനുഭൂതി ആദിരയിൽ നിന്ന് ആദിയക്ക് തന്നെ കിട്ടിയതിൽ ആദിത്യന് സന്തോഷം തോന്നി.
"അപ്പോൾ നമ്മളുടെ എല്ലാ രഹസ്യങ്ങളും തമ്മിൽ തമ്മിൽ പറഞ്ഞ് കഴിഞ്ഞു." ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "വേറെ എന്തെങ്കിലും ആർക്കെങ്കിലും തുറന്ന് പറയാൻ ഉണ്ടോ?."
"എന്റെ ഓർമയി അത്രയേ ഉള്ളു." ആദിത്യൻ കുറച്ച് നിമിഷം ആലോജിച്ചതിന് ശേഷം പറഞ്ഞു.
ആദിയ ആദിത്യന്റെ നേരെ തല ചെരിച്ച് നോക്കി കൊണ്ട് പറഞ്ഞു. "ആദിത്യൻ നന്നായി കെട്ടിപ്പുണർന്ന് കിടക്കും. അവൻ അങ്ങനെ കിടക്കുമ്പോൾ എനിക്ക് ഈ ലോകത്തിലെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റും. നീ എന്തായാലും അത് ഒരു പ്രാവശ്യം എങ്കിലും പരീക്ഷിച്ച് നോക്കണം."
"എനിക്ക് ആരെയും കെട്ടിപ്പുണർന്ന് കിടക്കുന്നത് ഇഷ്ട്ടമല്ല." ആദിര പെട്ടെന്ന് മറുപടി പറഞ്ഞു.
"നിനക്ക് ഞാൻ പറയുന്നത് ശെരിക്കും മനസ്സിലായിട്ടില്ല." ആദിയ അവളുടെ ഭാഗം വിശദീകരിക്കാൻ തുടങ്ങി.
ഇത് കേട്ട് ആദിത്യൻ ഇടക്ക് കയറി പറഞ്ഞു. "എനിക്ക് തോനുന്നില്ല ആദിയ അത്
💬 Comments
View all comments