Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
24-കാരൻ തന്റെ അധികാരത്തിന് മുന്നിൽ തളരുന്നില്ല, പകരം തികഞ്ഞ അച്ചടക്കത്തോടെ പുഞ്ചിരിയോടെയും കൂടെ നിൽക്കുന്നു… ഇവൻ ആളു വളരെ കൂളാണെല്ലോ… സിനി ചിന്തിച്ചു…
അന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആ എമർജൻസി കേസ് വരുന്നത്. ഒരു പ്ലാസന്റ പ്രീവിയ (Placenta Previa) കേസ്… പേഷ്യന്റിന് അമിതമായ രക്തസ്രാവം. സിനി ഉടനെ തന്നെ തിയേറ്ററിലേക്ക് ഓടി…
" റൂബൻ, കം വിത്ത് മി… സ്ക്രബ് അപ്പ്..! " സിനി ആജ്ഞാപിച്ചു…
ഓപ്പറേഷൻ തിയേറ്ററിലെ നീല വെളിച്ചത്തിന് കീഴിൽ സിനിയുടെ കൈകൾ വേഗത്തിൽ ചലിച്ചു. സാഹചര്യം വഷളായിക്കൊണ്ടിരുന്നു. കൂടെയുള്ള സീനിയർ നേഴ്സുമാർ പോലും പരിഭ്രമിച്ചു. പക്ഷേ സിനിയുടെ തൊട്ടടുത്ത് നിന്ന റൂബൻ അവളുടെ ഓരോ നീക്കവും മുൻകൂട്ടി കണ്ടു ഉപകരണങ്ങൾ കൈമാറിക്കൊണ്ടിരുന്നു…
ഒരു ഘട്ടത്തിൽ രക്തസ്രാവം നിയന്ത്രിക്കാൻ സിനി ബുദ്ധിമുട്ടി. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…
" മാഡം... നമുക്ക് ആ വസ്കുലർ ക്ലാമ്പ് (Vascular clamp) ഒന്ന് കൂടി ചെക്ക് ചെയ്യാം... ഐ വിൽ ഹോൾഡ് ഇറ്റ് ഫോർ യൂ… " റൂബൻ വളരെ താഴ്ന്ന സ്വരത്തിൽ, എന്നാൽ ആത്മവിശ്വാസത്തോടെ പറഞ്ഞു…
അവൻ അവളുടെ കൈകൾക്ക് സപ്പോർട്ട് നൽകി. ആ നിമിഷം സിനി അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ മാസ്ക്കിന് മുകളിലൂടെയുള്ള അവന്റെ കണ്ണുകളിൽ ഒരു വലിയ ധൈര്യമുണ്ടായിരുന്നു. ഒരു നിമിഷം അവരുടെ വിരലുകൾ തമ്മിൽ ഉരസി…
ഗ്ലൗസിനുള്ളിലാണെങ്കിലും ആ സ്പർശനത്തിൽ ഒരു പുതിയ ഊർജ്ജം സിനിക്ക് അനുഭവപ്പെട്ടു…
അടുത്ത മുപ്പത് മിനിറ്റ് ആ തിയേറ്ററിൽ ആശങ്കയും പ്രതീക്ഷയും കലർന്ന നിമിഷങ്ങൾ നിറഞ്ഞുനിന്നു… ഒടുവിൽ, അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന്
💬 Comments
View all comments