Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നിശബ്ദതയിൽ അവരുടെ ഹൃദയമിടിപ്പുകൾ മാത്രം കേൾക്കാമായിരുന്നു.
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. ഫിലിപ്പിന്റെ കാൾ ആയിരുന്നു അത്. സിനി ഞെട്ടിപ്പിടഞ്ഞ് മാറി. അവളുടെ മുഖം ആകെ വിയർത്തിരുന്നു. റൂബൻ പതുക്കെ ചിരിച്ചു കൊണ്ട് മാറി നിന്നു.
" നാളെ കാണാം മാം. ഡ്രീംസ് ഓഫ് മി... ലൗവ് യൂ… " അവൻ പതുക്കെ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.
സിനി ഫോണിലേക്ക് നോക്കി നിന്നു. അവളുടെ ഉള്ളിൽ ഒരു വലിയ കൊടുങ്കാറ്റ് അടിച്ചു വീശുകയായിരുന്നു. താൻ ഒരു വലിയ തെറ്റിലേക്കാണോ പോകുന്നത്…? അതോ ഇതാണോ താൻ ഇത്രയും കാലം ആഗ്രഹിച്ച ആ ജീവിതം…?
അവിടുന്ന് വീട്ടിലേക്കു ഒറ്റയ്ക്കുള്ള ഡ്രൈവിംഗിൽ സിനി മറ്റൊരു ലോകത്തായിരുന്നു. തന്റെ കഴുത്തിൽ അവൻ ചുംബിച്ച ആ ഭാഗത്ത് ഇപ്പോഴും ഒരു തരം തരിപ്പ് പടരുന്നുണ്ട്…
അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ സിനി വല്ലാതെ തളർന്നിരുന്നു. ഫിലിപ്പ് വായനമുറിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു, " സിനി, റൂബൻ എങ്ങനെയുണ്ട്…? അവൻ നിനക്ക് ഹെൽപ്ഫുൾ ആണോ…? ഫെലിക്സ് പറയുന്നത് അവൻ നല്ല ടാലന്റട് ആണെന്നാ… "
സിനി ഒന്ന് പതറി. " അതെ... അവൻ നല്ല മിടുക്കനാണ് ഫിലിപ്പ്. ഹി ഈസ് വെരി... ഒബ്സർവെന്റ്... "
"നന്നായി. അടുത്ത ആഴ്ച നമ്മുടെ ഹോസ്പിറ്റലിന്റെ ഇൻവെസ്റ്റേഴ്സ് പാർട്ടി ഉണ്ട്. അന്ന് നമ്മുടെ ഫാമിലിയോടൊപ്പം അവനേം ഇൻവൈറ്റ് ചെയ്യാം... സിനി, നീ വേണം അത് ഓർഗനൈസ് ചെയ്യാൻ… " ഫിലിപ്പ് വീണ്ടും തന്റെ ലാപ്‌ടോപ്പിലേക്ക് തിരിഞ്ഞു.
പാർട്ടിയെക്കുറിച്ച് കേട്ടപ്പോൾ സിനിയുടെ ഉള്ളിൽ ഒരു ഭയം തോന്നി. ആൾക്കൂട്ടത്തിന് നടുവിൽ, ഫിലിപ്പിന്റെയും
💬 Comments
View all comments